പട്ന: ബീഹാറിലെ മഹാസഖ്യത്തില്‍നിന്ന് പിന്മാറി കോണ്‍ഗ്രസ്. സി.പി.ഐ നേതാവായിരുന്ന കനയ്യ കുമാര്‍, ജിഗ്നേഷ് മേവാനി, ഹര്‍ദിക് പേട്ടല്‍ എന്നിവര്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നതിന് പിന്നാലയാണ് സഖ്യത്തില്‍ നിന്ന് പിന്മാറാന് കോണ്‍ഗ്രസ് തീരുമാനിച്ചത്.
വെള്ളിയാഴ്ച ആര്.ജെ.ഡിയും ഇടതുപക്ഷ പാര്‍ട്ടികളും ഭാഗമായ സഖ്യം വിടുന്നതായി കോണ്‍ഗ്രസ് അറിയിക്കുകയായിരുന്നു. ഉപതെരഞ്ഞെടുപ്പിന് പുറമെ 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിലും 40 സീറ്റുകളിലും ഒറ്റക്ക് മത്സരിക്കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.
വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിന്റെ ഭാഗമായി കനയ്യകുമാറും ജിഗ്നേഷ് മേവാനിയും ഹര്‍ദിക് പട്ടേലും താരപ്രചാരകരായി എത്തിയതോടെയാണ് സഖ്യത്തില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാകുന്നത്. കനയ്യയെ കോണ്‍ഗ്രസിലെടുക്കാനുള്ള തീരുമാനത്തെ ആര്.ജെ.ഡി എതിര്‍ത്തിരുന്നു.

