ഒക്ടോബര്‍ 25 തിങ്കളാഴ്‌ച മുതല്‍ തീയേറ്ററുകള്‍ തുറക്കും

കൊച്ചി : കേരളത്തില്‍ കോവിഡ്‌ വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ 2021 ഒക്ടോബര്‍ 25 തിങ്കളാഴ്‌ച മുതല്‍ മള്‍ട്ടിപ്ലക്‌സ്‌ അടക്കം എല്ലാ തീയേറ്ററുകളും തുറക്കും. തീയേറ്റര്‍ ഉടമകളുടെ യോഗത്തിലാണ്‌ തീരുമാനം. നികുതി കുറക്കണമെന്നതുള്‍പ്പടെ വിവിധ ആവശ്യങ്ങളില്‍ പരിഹാരം കാണുന്നതിന്‌ തീയേറ്റര്‍ ഉടമകളുടെ പ്രതിനിധികള്‍ വെളളിയാഴ്‌ച സാസ്‌കാരിക മന്ത്രി സജി ചെറിയാനുമായി കൂടിക്കാഴ്‌ച നടത്തും.

കോവിഡ്‌ കേസുകള്‍ കുറഞ്ഞ സാഹചര്യത്തില്‍ ഈ മാസം 25 മുതല്‍ തീയേറ്ററുകള്‍ തുറന്ന്‌ പ്രവര്‍ത്തിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ തീയേറ്ററുകള്‍ തുറക്കുന്നത്‌ സംബന്ധിച്ച ആശയ കുഴപ്പം നിലനിന്നിരുന്നു. നികുതി കുറക്കണമെന്നതുള്‍പ്പടെ വിവിധ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിച്ചാല്‍ മാത്രമേ തീയേറ്ററുകള്‍ തുറക്കുകയുളളുവെന്ന നിലപാടിലായിരുന്നു തീയേറ്റര്‍ ഉടമകള്‍. ഇതിലാണ്‌ മാറ്റം വന്നത്‌. പ്രശ്‌നങ്ങള്‍ സര്‍ക്കാരുമായി ചര്‍ച്ച ചൈയ്‌ത്‌ പരിഹരിക്കാന്‍ കഴിയുമെന്ന്‌ തീയേറ്റര്‍ ഉടമകള്‍ കരുതുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →