റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആറ്റിൽ ചാടിയ യുവാവ് ഒഴുകിയെത്തിയ മരത്തിൽ നിലയുറപ്പിച്ച് ഒന്നരമണിക്കൂർ

October 20, 2021 - 9:27 am

കോട്ടയം: മത്സ്യവ്യാപാരിയെ വെട്ടിപരിക്കേൽപ്പിച്ച ശേഷം ആറ്റിൽ ചാടിയ യുവാവ് ഒഴുകിയെത്തിയ മരത്തിൽ നിലയുറപ്പിച്ചത് ഒന്നരമണിക്കൂറോളം. ഒടുവിൽ അഗ്നിരക്ഷാസേനയും പോലീസും യുവാവിനെ അനുനയിപ്പിച്ച് കരയിലെത്തിച്ചു. കോട്ടയം ചെമ്മനം പടിക്ക് സമീപം 2021 ഒക്ടോബർ 19 ചൊവ്വാഴ്ച രാവിലെ 11 മണിയോടെയായിരുന്നു നാടകീയ സംഭവംമഠത്തിൽപറമ്പിൽ നാസർ എന്നയാളെയാണ് പ്രദേശവാസിയായ എബി എന്ന അരുൺ വെട്ടിപരിക്കേൽപ്പിച്ചത്.

മത്സ്യവ്യാപാരിയായ നാസർ കച്ചവടം കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെ വഴിയിൽ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. വീടിന് നൂറ് മീറ്റർ അകലെവെച്ചായിരുന്നു സംഭവം. നാസറിനെ വടിവാൾ കൊണ്ട് വെട്ടിപരിക്കേൽപ്പിച്ചതിന് പിന്നാലെ അരുൺ മീനച്ചിലാറ്റിലേക്ക് ചാടി. തുടർന്ന് ആറ്റിൽ ഒഴുകിയെത്തിയ ഒരു മരത്തിന്റെ ചില്ലയിൽ നിലയുറപ്പിക്കുകയായിരുന്നു. കരയിലേക്ക് കയറിവരാൻ നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും ഇയാൾ കൂട്ടാക്കിയില്ല. പിന്നീട് അഗ്നിരക്ഷാസേനയും എത്തി ഒന്നരമണിക്കൂറിന് ശേഷം ഇയാളെ അനുനയിപ്പിച്ച് തോണിയിൽ കയറ്റി. കരയ്‌ക്കെത്തിച്ച് പോലീസിന് കൈമാറി. വെട്ടേറ്റ നാസറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവസമയത്ത് പ്രതി ലഹരി ഉപയോഗിച്ചിരുന്നതായാണ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *