അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

ആലപ്പുഴ: കള്ള് വ്യവസായ തൊഴിലാളി: പെന്‍ഷന്‍ അദാലത്ത് നവംബര്‍ ഒമ്പതിന്

October 18, 2021 - 5:59 pm

ആലപ്പുഴ: കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ ഓഫീസില്‍ നവംബര്‍ ഒന്‍പതിന് പെന്‍ഷന്‍ അദാലത്ത് നടത്തും. തൊഴിലാളി, കുടുംബ, സാന്ത്വന  പെന്‍ഷന്‍ അപേക്ഷകള്‍ സമര്‍പ്പിച്ചിട്ട് പെന്‍ഷന്‍ ലഭിക്കാത്തവരും പെന്‍ഷന്‍ നിരസന ഉത്തരവ് ലഭിച്ചിട്ടും നിശ്ചിത സമയപരിധിക്കുള്ളില്‍ അപ്പീല്‍ അപേക്ഷ സമര്‍പ്പിക്കാത്തവരും അപേക്ഷകള്‍ ജില്ലാ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ക്ക് ഒക്ടോബര്‍ 30നകം നല്‍കണം.

മുമ്പ് നിരസിച്ച അപ്പീല്‍ അപേക്ഷകളും മസ്റ്ററിംഗ് ചെയ്യാത്തതിനാല്‍ പെന്‍ഷന്‍ ലഭിക്കാത്തവരും അപേക്ഷിക്കേണ്ടതില്ല. ഫോണ്‍: 0477-2267751.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *