ഭന്‍വാരി ദേവി കൊലപാതകക്കേസ് പ്രതിയായ മുന്‍ മന്ത്രി അന്തരിച്ചു

ജോധ്പുര്‍: രാജസ്ഥാനിലെ കുപ്രസിദ്ധ ഭന്‍വാരി ദേവി കൊലപാതകക്കേസിലെ മുഖ്യപ്രതിയും മുന്‍ മന്ത്രിയുമായ മഹിപാല്‍ മദേര്‍ണ(69) അന്തരിച്ചു. അര്‍ബുദബാധിതനായിരുന്നു. അശോക് ഗെഹ്ലോട്ട് മന്ത്രി സഭയില്‍ അംഗമായിരുന്നു മഹിപാല്‍ മദേര്‍ണ. 2011 സെപ്റ്റംബറിലാണു ഓക്‌സിലറി നഴ്‌സ് മിഡൈ്വഡ്(എഎന്‍എം) ഭന്‍വാരി ദേവി കൊല്ലപ്പെട്ടത്. തുടര്‍ന്ന് ഒക്ടോബറില്‍ മദേര്‍ണയെ മന്ത്രിസഭയില്‍നിന്നു പുറത്താക്കി. ഡിസംബറില്‍ സിബിഐ കേസ് ഏറ്റെടുത്തു. ഡിസംബര്‍ മൂന്നിനു മഹിപാലിനെ സിബിഐ അറസ്റ്റ് ചെയ്തു. കീഴ്‌ക്കോടതിയില്‍ കേസിന്റെ വിചാരണ നടന്നുവരികയാണ്. രോഗബാധയെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മദേര്‍ണയ്ക്കു ജാമ്യം ലഭിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →