ചേളാരി: സമസ്തയുടെ മദ്റസകളില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ നടത്തുന്ന പൊതുപരീക്ഷ ഒഴികെയുള്ള ക്ലാസുകളില്‍ ജൂണ്‍ ഒന്നുമുതല്‍ എട്ടുവരെ തീയതികളില്‍ നടത്താനിരുന്ന വാര്‍ഷിക പരീക്ഷകള്‍ മാറ്റിവച്ചു. ലോക്ഡൗണ്‍ സംബന്ധമായി നിലവിലുള്ള സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ക്കനുസരിച്ച് സ്കൂളുകള്‍ പ്രവര്‍ത്തനമാരംഭിച്ച് രണ്ടാമത്തെ പ്രവൃത്തി ദിവസം മുതല്‍ ഏഴു ദിവസങ്ങളിലായി ജനറല്‍ വാര്‍ഷിക പരീക്ഷയും സ്കൂള്‍ വര്‍ഷ വാര്‍ഷിക പരീക്ഷ രണ്ടാമത്തെ പ്രവൃത്തി ദിവസം മുതല്‍ മൂന്നു ദിവസങ്ങളിലുമായിട്ടായിരിക്കും ഇനി നടക്കുകയെന്ന് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പരീക്ഷാ കണ്‍വീനര്‍ കൊടക് അബ്ദുറഹിമാന് മുസ്ല്യാര്‍ അറിയിച്ചു. എന്നാല്‍, പൊതുപരീക്ഷ നിശ്ചയിച്ച ദിവസംതന്നെ നടത്തുന്നതാണ്.
സമസ്ത മദ്റസ വാര്‍ഷിക പരീക്ഷകള്‍ മാറ്റിവച്ചു, പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ല
