റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇന്ത്യന്‍ ഷെഫിനെ വിവാഹംചെയ്ത ഓസ്ട്രിയന്‍ രാജകുമാരി മരിയ ഗാലിറ്റ്‌സിന്‍ അന്തരിച്ചു.

May 15, 2020 - 7:18 pm

മെല്‍ബണ്‍: ഇന്ത്യന്‍ ഷെഫിനെ വിവാഹംചെയ്ത ഓസ്ട്രിയന്‍ രാജകുമാരി മരിയ ഗാലിറ്റ്‌സിന്‍ അകാലത്തില്‍ അന്തരിച്ചു. 31 വയസായിരുന്നു. ഹൃദ്രോഗത്തെത്തുടര്‍ന്ന് മേയ് നാലിന് ഹൂസ്റ്റണിലായിരുന്നു അന്ത്യം. ഭര്‍ത്താവ് റിഷി രൂപ് സിംഗിനൊപ്പം ഹൂസ്റ്റണിലായിരുന്നു മരിയയുടെ താമസം. 2017 ഏപ്രിലിലായിരുന്നു ഇരുവരും വിവാഹം. രണ്ടു വയസുള്ള മകനുണ്ട്. ഹൂസ്റ്റണില്‍ ഇന്റീരിയര്‍ ഡിസൈനര്‍ ആയി ജോലി നോക്കുകയായിരുന്നു മരിയ.

രാജകുടുംബാംഗങ്ങളായ മരിയ അന്ന- പിയോറ്റര്‍ ഗാലിറ്റ്‌സിന്‍ ദമ്പതികളുടെ മകളാണ്. 1988ല്‍ ലക്‌സംബര്‍ഗിലാണ് രാജകുമാരിയുടെ ജനനം. മരിയയുടെ അഞ്ചാം വയസില്‍ കുടുംബം റഷ്യയിലേക്ക് കുടിയേറി. സെനിയ, ഡി മാട്ട, ഗാലിറ്റ്‌സിന്‍, ടാറ്റിയാന ഗാലിറ്റ്‌സിന്‍ സിയറ, അലക്‌സാന്‍ഡ്ര രാജകുമാരി, ദിമിത്രി രാജകുമാരന്‍, ഇയോണ്‍ എന്നിവരാണ് സഹോദരങ്ങള്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *