തിരുവനന്തപുരം : സംസ്ഥാനത്തെ കൂടുതല്‍ സഹകരണ ബാങ്കുകളില്‍ ക്രമക്കേട് കണ്ടെത്തിയതായി മന്ത്രി വി.എന്‍ വാസവന്‍. കരുവന്നൂര്‍ ഉള്‍പ്പടെ 49 സഹകരണബാങ്കുകളിലാണ് ക്രമക്കേട് കണ്ടെത്തിയത്. ക്രമക്കേടുകളുമായി ബന്ധപ്പട്ട് 68 പേര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ടെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.
സഹകരണ മന്ത്രി വിഎന്‍ വസവന്‍ രേഖാമൂലം നിയമസഭയില്‍ നല്‍കിയ മറുപടിയിലാണ് 49 ബാങ്കുകളില്‍കൂടി ക്രമക്കേ്‌നടന്നതായി സ്ഥിരീകരിച്ചിരിക്കുന്നത്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് സംബന്ധിച്ച് നേരത്തെ പരാതി ലഭിച്ചിരുന്നുവെന്നും സഹകരണ മന്ത്രി വ്യക്തമാക്കി. 2019ല്‍ അന്നത്തെ സഹകരണ മന്ത്രി കടകം പളളി സുരേന്ദ്രനാണ് പരാതി ലഭിച്ചത്. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയെന്നും വിഎന്‍ വാസവന്‍ സഭയെ അറിയിച്ചു.



