ചണ്ഡീഗഢ്: പ്രിയങ്ക ഗാന്ധിയുടെ അറസ്റ്റില്‍ പ്രതിഷേധം കൂടുതൽ ശക്തമാക്കാനൊരുങ്ങി കോണ്‍ഗ്രസ്. 06/10/21 ബുധനാഴ്ച രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം ഉത്തര്‍പ്രദേശിലേക്ക് പോകും.
യാത്രയ്ക്ക് അനുമതിയ്ക്കായി എ.ഐ.സി.സി പ്രവര്‍ത്തകസമിതി അംഗം കെ.സി. വേണുഗോപാല്‍ യു.പി സര്‍ക്കാരിന് കത്തയച്ചു.
അതേസമയം ലഖിംപൂര്‍ കൂട്ടക്കൊലയില്‍ പ്രതിഷേധിച്ചതിന് അറസ്റ്റിലായ പ്രിയങ്കാ ഗാന്ധിയ്ക്ക് അഭിഭാഷകനെ കാണാന്‍ പോലും ഉത്തര്‍പ്രദേശ് പൊലീസ് അനുവാദം നല്‍കിയിട്ടില്ല. ഭരണഘടാനാവകാശങ്ങള്‍ പ്രിയങ്കയ്ക്ക് നിഷേധിക്കപ്പെട്ടിരിക്കുകയാണെന്ന് അഭിഭാഷകന്‍ വരുണ്‍ ചോപ്ര പറഞ്ഞു.



