ആശുപത്രി അധികൃതരുടെ അനാസ്ഥ. ജീവനറ്റ ഗര്‍ഭസ്ഥ ശിശുവിനെയും പേറി വിവിധ ആശുപത്രികള്‍ കയറിയിറങ്ങിയത്‌ നാലുദിവസം

കൊല്ലം : അധികൃതരുടെ അനാസ്ഥകാരണം ജീവനറ്റ ഗര്‍ഭസ്ഥ ശിശുവിനെയും പേറി 8 മാസം ഗര്‍ഭിണിയായ യുവതി അനുഭവിക്കേണ്ടിവന്നത്‌ തീരാവേദന. നാലുദിവസത്തിനുശേഷം കൊല്ലം ഗവ.മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ കുഞ്ഞിനെ പ്രസവിച്ചു. മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ സ്‌കാന്‍ചെയ്‌തതോടെയാണ്‌ കുഞ്ഞിന്‌ അനക്കമില്ലെന്ന കണ്ടത്‌. ജീവനറ്റ കുഞ്ഞിനെ അരമണിക്കറിനുളളില്‍ പ്രസവിച്ചു. മൃതദേഹത്തിന്‌ അഞ്ചോആറോ ദിവസം പഴക്കമുണ്ടെന്ന്‌ ആശുപത്രി അധികൃതര്‍ പറഞ്ഞു.

പറവൂര്‍ നെടുങ്ങോലം രാമറാവു മെമ്മോറിയല്‍ താലൂക്ക്‌ ആശുപത്രി, കൊല്ലം ഗവ. വിക്ടോറിയ വനിതാ ആശുപത്രി, തിരുവനന്തപുരം എസ്‌എടി ആശുപത്രി എന്നിവിടങ്ങളിലാണ്‌ മീരയും ഭര്‍ത്താവും ദിവസങ്ങളോളം കയറിയിറങ്ങിയത്‌. ഗര്‍ഭാരംഭം മുതല്‍ രാമറാവുവിലായിരുന്നു ചികിത്സ. വയറുവേദന കാരണം 2021 സെപ്‌തംബര്‍ 11ന്‌ അവിടെയെത്തിയപ്പോള്‍ വിക്ടോറിയയിലേക്കു ചെയതു.

കൂട്ടിരിപ്പിന്‌ സ്‌ത്രീ ഇല്ലെന്ന കാരണത്താല്‍ വിക്ടോറിയയില്‍ അഡ്‌മിറ്റ്‌ ചെയ്‌തില്ല. പകരം എസ്‌എടിയിലേക്ക്‌ റഫര്‍ ചെയ്‌തു. വേദന അല്‍പ്പം കുറഞ്ഞതിനാല്‍ വീട്ടിലേക്ക്‌ മടങ്ങിയ ദമ്പതികള്‍ 13ന്‌ എസ്‌എടിയിലെ അത്യാഹിത വിഭാഗത്തിലെത്തി. അവിടെ ഡോക്ടര്‍ പരിശോധിക്കുക പോലും ചെയ്‌തില്ലെന്ന്‌ മീരയും മിഥുനും പറയുന്നു. അസ്വസ്ഥത രൂക്ഷമായതോടെ 15ന്‌ പുലര്‍ച്ചെ കൊല്ലം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലെത്തുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →