സാമ്പത്തിക ക്രമക്കേട്‌ കേസില്‍ കുഞ്ഞലിക്കുട്ടി ഇഡിക്കുമുന്നില്‍

കൊച്ചി:ചന്ദ്രിക ദിനപത്രം സാമ്പത്തിക ക്രമക്കേട്‌ കേസില്‍ പികെ കുഞ്ഞാലിക്കുട്ടി ഇഡിക്കുമുന്നില്‍ ഹാജരായി. 2021 സെപ്‌തംബര്‍ 16ന്‌ 11 മണിക്ക്‌ വരാനാണ്‌ പറഞ്ഞിരുന്നതെങ്കിലും വൈകിട്ട് നാലുമണിയോടെയാണ്‌ അഭിഭാഷകനൊപ്പം കുഞ്ഞാലിക്കുട്ടി ഇഡിക്കുമുന്നിലെത്തിയത്‌. തന്നെ സാക്ഷിയായിട്ടാണ്‌ വിളിപ്പിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആവശ്യമായ രേഖകള്‍ ഇഡിക്കു കൈമാറിയെന്നും ഇനി വരേണ്ടതുണ്ടോയെന്ന്‌ ഇഡിയാണ്‌ തീരുമാനിക്കേണ്ടതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞതില്‍ സന്തോഷം ഉണ്ട്‌. ഇങ്ങനെ ഒരവസരം കിട്ടിയത്‌ ന്നായി.ഈ പത്രത്തെക്കുറിച്ച്‌ ഇില്ലാത്ത പലകാര്യങ്ങളും പലരും എഴുതിക്കൊണ്ടുുപോയി കൊടുത്തിട്ടുണ്ട്‌. . അതൊക്കെ നന്നായി സമയമെടുത്ത്‌ അവരെ ബോധ്യപ്പെംടുത്താന്‍ കഴിഞ്ഞു. സാക്ഷിയെന്ന നിലക്ക്‌ സ്റ്റേറ്റ്‌മെന്റെടുത്തു. അത്രയുമേ ഉളളു കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട്‌ പ്രതികരിച്ചു

Share
അഭിപ്രായം എഴുതാം