ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്ന ഉത്തര്‍പ്രദേശില്‍ ബിജെപിയ്ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ കര്‍ഷക സംഘടനകള്‍. കേന്ദ്ര സര്‍ക്കാരിനെതിരായ സമരം കടുപ്പിക്കുന്നതിന്റെ ഭാഗമായി യുപിയില്‍ ഉള്‍പ്പടെ 18 ഇടങ്ങളില്‍ മഹാപഞ്ചായത്ത് നടത്താനാണ് സംഘടനകളുടെ തീരുമാനം. മഹാപഞ്ചായത്തുകള്‍ വഴി ബിജെപിക്കെതിരെ പ്രചാരണമാണ് കര്‍ഷക സംഘടനകള്‍ ലക്ഷ്യമിടുന്നത്. യുപിയിലെ ഗ്രാമങ്ങള്‍ തോറും ബിജെപിക്കെതിരായ പ്രചാരണം സംഘടിപ്പിക്കും. അടുത്ത മാസം ലക്നൗവില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനോടൊപ്പമാണ് 18 ഇടങ്ങളില്‍ മഹാപഞ്ചായത്തുകള്‍ നടത്തുക. അതേസമയം കര്‍ഷരെ പിന്തുണച്ചുള്ള വരുണ്‍ ഗാന്ധിയുടെ പ്രസ്താവന ബിജെപിയില്‍ പ്രശ്‌നമുണ്ടാക്കിയിട്ടുണ്ട്. ഇത്തരം പ്രസ്താവനകള്‍ പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നാണ് ഒരു വിഭാഗം പറയുന്നത്. ഇതിനിടെ കര്‍ണാലില്‍ കര്‍ഷകര്‍ പ്രഖ്യാപിച്ച മഹാപഞ്ചായത്തിന് സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. യാതൊരു തരത്തിലുള്ള കൂട്ടായ്മകള്‍ക്കും അനുമതിയില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍ മഹാപഞ്ചായത്തുമായി മുന്നോട്ടു പോകുമെന്നാണ് കിസാന്‍ മോര്‍ച്ചയുടെ പ്രഖ്യാപനം.
ഉത്തര്‍പ്രദേശില്‍ ബിജെപിയ്ക്ക് വെല്ലുവിളി ഉയര്‍ത്തി കര്‍ഷക സംഘടനകള്‍: 18 ഇടങ്ങളില്‍ മഹാപഞ്ചായത്ത് നടത്തുന്നു
