സര്‍ക്കാര്‍ രൂപീകരണം നീളുന്നു: അഫ്ഗാനില്‍ ഏതുനിമിഷവും ആഭ്യന്തരയുദ്ധമുണ്ടാവുമെന്ന് അമേരിക്ക

വാഷിങ്ടന്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്റെ സര്‍ക്കാര്‍ രൂപീകരണം നീണ്ടുപോവുന്ന സാഹചര്യത്തില്‍ ആഭ്യന്തര യുദ്ധ സാധ്യതയെന്ന് മുന്നറിയിപ്പ് നല്‍കി അമേരിക്ക. മുതിര്‍ന്ന യുഎസ് സേനാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി എഎഫ്പിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എന്റെ സൈനിക പരിചയം വച്ചുള്ള കണക്കുകൂട്ടല്‍ പ്രകാരം, അഫ്ഗാനില്‍ അഭ്യന്തര യുദ്ധം ഉണ്ടാകാനുള്ള സാഹചര്യമാണുള്ളത്. അല്‍ ഖായിദയുടെ തിരിച്ചുവരവ്, ഐഎസിന്റെ വളര്‍ച്ച, അല്ലെങ്കില്‍ പുതിയ ഭീകര സംഘങ്ങളുടെ രൂപീകരണം തുടങ്ങിയവയിലേക്കു ആഭ്യന്തര യുദ്ധം വഴിയൊരുക്കും- ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ജനറല്‍ മാര്‍ക് മില്ലെ അഭിമുഖത്തില്‍ പറഞ്ഞു.

Share
അഭിപ്രായം എഴുതാം