കാസർകോട്: സര്‍വേയ്ക്ക് പേരും ലോഗോയും ക്ഷണിച്ചു

കാസർകോട്: സാമൂഹിക സാമ്പത്തിക ഇല്ലായ്മകള്‍ നിമിത്തം അതിതീവ്ര ദാരിദ്ര്യമനുഭവിക്കുന്ന കുടുംബങ്ങളെ കണ്ടെത്താന്‍ തദ്ദേശസ്വയംഭരണ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ നടത്തുന്ന സര്‍വേയ്ക്ക് സംസ്ഥാനതലത്തില്‍ ഉപയോഗിക്കുന്നതിന് പേരും, ലോഗോയും പൊതുജനങ്ങളില്‍ നിന്ന് മത്സരാടിസ്ഥാനത്തില്‍ ക്ഷണിച്ചു. ആശയങ്ങളും, കാഴ്ചപ്പാടുകളും മലയാളത്തനിമയില്‍ ആയിരിക്കണം. സൃഷ്ടികള്‍ സെപ്റ്റംബര്‍ 10 ന് വൈകീട്ട്  മൂന്നിനകം ചീഫ് ഓഫീസര്‍, റൂറല്‍ ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, സ്വരാജ് ഭവന്‍, ആറാം നില, നന്തന്‍കോട്, കവടിയാര്‍ പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തില്‍ എത്തിക്കണം. തെരഞ്ഞെടുക്കുന്ന പേര്/ലോഗോകള്‍ക്ക് പുരസ്‌കാരം നല്‍കും. എന്‍ട്രികള്‍ അവരവരുടെ മൊബൈല്‍ ഫോണ്‍ നമ്പറടക്കം പൂര്‍ണ്ണ മേല്‍വിലാസം രേഖപ്പെടുത്തി ribkerala@gmail.com ഇ-മെയില്‍ എന്ന വിലാസത്തിലും നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2317262

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →