റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഭാരതി എയർടെൽ ഓഹരി വില്‍പ്പനയിലൂടെ 21,000 കോടി രൂപ സമാഹരിക്കുന്നു

August 30, 2021 - 8:03 am

മുംബൈ : ഓഹരി വില്പനയിലൂടെ 21,000 കോടി രൂപ സമാഹരിക്കാൻ ഭാരതി എയർടെൽ ബോർഡ്‌ യോഗം തീരുമാനിച്ചു. 5ജി സേവനം ആരംഭിക്കുന്നതിന് മുന്നോടിയായി നിലവിലെ ഓഹരി ഉടമകളിൽ നിന്ന് തന്നെ പണം സമാഹരിക്കാനാണ് കമ്പനിയുടെ നീക്കം.

ഓഹരിക്ക് 535 രൂപ നിരക്കിലാവും വില്പന. വെള്ളിയാഴ്ച വിപണി അവസാനിച്ചപ്പോൾ 595.15 രൂപയായിരുന്നു ഓഹരി വില. 10 ശതമാനം ഇളവിലാണ് വില്പന. സ്ഥാപക ചെയർമാൻ സുനിൽ മിത്തൽ അടക്കം സ്ഥാപകർ എല്ലാവരും ഈ ഓഹരികൾ വാങ്ങും എന്നാണ് സൂചന. പ്രമുഖ ദേശീയ മാധ്യമമായ എൻഡിടിവിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

ഇപ്പോഴത്തെ ഓഹരി ഉടമകൾക്ക് 14 ന് ഒന്ന് എന്ന കണക്കിൽ പുതിയ ഓഹരികൾ വാങ്ങാം. നിലവിൽ 352 ദശലക്ഷം വരിക്കാരുള്ള എയർടെൽ രാജ്യത്തെ രണ്ടാമത്തെ വലിയ ടെലികോം കമ്പനിയാണ്. ഒന്നാം സ്ഥാനത്ത് മുകേഷ് അംബാനിയുടെ ജിയോ ആണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *