റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സഹസംവിധായകൻ ജയന്റെ വിടവാങ്ങൽ: ആദരാഞ്ജലിയുമായി മോഹൻലാൽ

August 29, 2021 - 6:10 pm

ഹൃദയസ്തംഭനം മൂലം പ്രശസ്ത ചീഫ് അസോസിയേറ്റ് ഡയറക്ടർ പി കെ ജയകുമാറിന്റ (38) മരണം സിനിമ പ്രവർത്തകരെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. ഇപ്പോഴിതാ തന്റെ ഫേസ്ബുക്ക് പേജിലൂടെ ജയന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് തന്റെ ദുഃഖം പങ്കുവെച്ചിരിക്കുകയാണ് മോഹൻലാൽ.

മോഹൻലാലിൻറെ കുറിപ്പ് ഇങ്ങനെ.

പ്രിയ സുഹൃത്തും ചീഫ് അസോസിയേറ്റ് ഡയറക്ടറുമായ ജയന് ആദരാഞ്ജലികൾ. വാക്കുകൾക്കതീതമാണ് ഈ വിടവാങ്ങൽ. മോഹൻലാൽ കുറിച്ചു.

ബി ഉണ്ണികൃഷ്ണൻ, അനിൽ സി മേനോൻ, സുനിൽ കാര്യാട്ടുകര, ജിബു ജേക്കബ്, രോഹിത് വി എസ്, തുടങ്ങി ഒട്ടേറെ സംവിധായകർക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള ജയകുമാർ മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ആറാട്ട് എന്ന ചിത്രമാണ് അവസാനം പ്രവർത്തിച്ചിട്ടുള്ളത്.
നിയമ ബിരുദധാരിയായ ജയകുമാർ പെഫ്ക ഡയറക്ടേഴ്സ് യൂണിയൻ ഭരണസമിതി അംഗമായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *