പാരീസ്: കോവിഡ് വൈറസ് ആദ്യം ബാധിച്ചത് പാരീസിലെന്ന് റിപ്പോര്‍ട്ട്. ചൈനയില്‍ കൊവിഡ് സ്ഥിരീകരിക്കുന്നതിനു നാലുദിവസം മുമ്പ് ഫ്രാന്‍സിലെ പാരീസില്‍ വൈറസ് ബാധ ഉണ്ടായിരുന്നതായാണ് പുതിയ റിപ്പോര്‍ട്ട്. അന്ന് രോഗിയില്‍നിന്ന് എടുത്ത സാംപിള്‍ അടുത്തിടെ പരിശോധിച്ചപ്പോഴാണ് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്.
വടക്കുകിഴക്കന്‍ പാരീസിലെ ബോബിഗ്നിയില് നിന്നുള്ള 43കാരനായ അമീറോച്ച ഹമ്മറിനാണ്ചികിത്സയ്ക്കുശേഷം വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗിയെ ചികിത്സിച്ച ഡോക്ടറെ ഉദ്ധരിച്ചുകൊണ്ടാണ് ബിബിസി ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ന്യൂമോണിയയെന്നു കരുതിയാണ് ഇയാളെ ചികിത്സിച്ചത്. പിന്നീട് ഇയാളുടെ രണ്ട് മക്കള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.
ചികിത്സയ്ക്കിടയില്‍ അമിറോച്ചയില്നിന്ന് എടുത്ത സാംപിള്‍ അടുത്തിടെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോളാണ് പുതിയ വിവാദം ഉയരുന്നത്. ഇയാള്‍ ചൈനയിലേക്കെന്നല്ല ഒരു വിദേശരാജ്യത്തേക്കും യാത്ര ചെയ്തതുമില്ല. ജനുവരി 24നാണ് ഫ്രാന്‍സില്‍ ആദ്യ കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്.
എന്നാല്‍ കൊറോണയുടെ പ്രത്യക്ഷപ്പെടലും ചരിത്രവും തിരഞ്ഞ ഗവേഷണ പഠനങ്ങളില്‍ സെപ്തംബറില്‍ തന്നെ കൊറോണ ലക്ഷണമുള്ള രോഗം ചൈനയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു എന്ന് പറയുന്നുണ്ട്. ഫ്രാന്‍സിലെ കൊറോണ ബാധയെ കുറിച്ചുള്ള പുതിയ പഠനം പുതിയ വിവാദങ്ങള്‍ക്ക് തുടക്കമാകും. ചൈന ലോകത്തിനു മുമ്പില്‍ തുറന്നു സമ്മതിച്ച തീയതിക്ക് മുന്‍പേ യഥാര്‍ത്ഥത്തില്‍ അവിടെ രോഗബാധ ഉണ്ടായിരുന്നു എന്ന വസ്തുതയിലേക്ക് ആയിരിക്കും വിവാദങ്ങള്‍ എത്തിച്ചേരുക.

