തിരുവനന്തപുരം : സര്‍ക്കാര്‍ ആശുപത്രികളില്‍ എപിഎല്‍ വിഭാഗത്തില്‍ പെട്ടവര്‍ക്ക് കോവിഡാനന്തര സൗജന്യ ചികിത്സ നിര്‍ത്തലാക്കിക്കൊണ്ടുളള സര്‍ക്കാരിന്റെ തീരുമാനം പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സര്‍ക്കാര്‍ തീരുമാനം ആശ്ചര്യപ്പെടുത്തുന്നതാണെന്ന് സതീശന്‍ വിമര്‍ശിച്ചു.
യാഥാര്‍ത്ഥ്യബോധമുളള ഒരു സര്‍ക്കാരിനും ചെയ്യാന്‍ കഴിയാത്ത തെറ്റായ നടപടിയാണിത്. കോവിഡ് ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി അതിസമ്പന്നരെപ്പോലും തകര്‍ത്തിരിക്കുകയാണ് . വ്യാപാര ,സേവന,വ്യവസായ രംഗത്തുളള സംഘടിതവും അസംഘടിതവുമായ മേഖലകള്‍ തൊഴിലില്ലാതെ കഷ്ടപ്പെടുകയാണ്. ഇവരുടെയൊക്കെ ദുരിതത്തിന്റെ കണ്ണുനീര്‍ ദിവസവും കാണുന്ന ഭരണാധികാരികള്‍ക്ക് എങ്ങനെയാണ് ഇത്തരം തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുന്നതെന്ന് മനസിലാവുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.



