റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അഫ്ഗാനില്‍ നിന്ന് അരലക്ഷത്തോളം പേരെ ഒഴിപ്പിച്ച് യുഎസ്

August 24, 2021 - 9:18 am

വാഷിങ്ടണ്‍: അഫ്ഗാനിസ്ഥാനില്‍ നിന്ന് അരലക്ഷത്തോളം പേരെ ഒഴിപ്പിച്ച് യുഎസ്.അവസാന 24 മണിക്കൂറിനുള്ളില്‍ കാബൂള്‍ വിമാനത്താവളത്തില്‍ നിന്ന് 16,000 പേരെയാണ് രക്ഷപ്പെടുത്തിയത്. ഇതോടെ യുഎസ് രക്ഷപ്പെടുത്തിയവരുടെ എണ്ണം 42000 ആയി. ആഗസ്റ്റ് 31 വരെ അമേരിക്ക രക്ഷാപ്രവര്‍ത്തനം തുടരുമെന്നും പെന്റഗണ്‍ വ്യക്തമാക്കി.വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 61 വിമാനങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കാബൂളിലെ ഹാമിദ് കര്‍സായ് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ആളുകളെയും വഹിച്ച് പറന്നുയര്‍ന്നത്. ഇതിനിടെ കാബൂള്‍ വിമാനത്താവളത്തിലുണ്ടായ വെടിവെപ്പില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. മൂന്നുപേര്‍ക്ക് പരുക്കേറ്റു. അജ്ഞാത സംഘമാണ് വെടിയുതിര്‍ത്തത്. അഫ്ഗാന്‍ സൈനിക ഉദ്യോഗസ്ഥനാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *