തിരുവനന്തപുരം ആഗസ്റ്റ് 26: ലോക ബാഡ്മിന്‍റണ്‍ ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടിയ പിവി സിന്ധുവിനെ അഭിനന്ദിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. ചരിത്രനേട്ടം കൈവരിച്ച സിന്ധുവിനെ ഞായറാഴ്ച, സന്ദേശത്തിലൂടെയാണ് മുഖ്യമന്ത്രി അഭിനന്ദനം അറിയിച്ചത്. ലോക ബാഡ്മിന്‍റണ്‍ ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ് സിന്ധു. അദ്ദദേഹം കൂട്ടിച്ചേര്‍ത്തു.
ലോക ബാഡ്മിന്‍റണ്‍ ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടിയ രാജ്യത്തിന്‍റെ അഭിമാനത്തിന് അഭിനന്ദനം അറിയിച്ച് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയും ട്വീറ്റ് ചെയ്തു.



