അഫ്ഗാനിസ്താൻ ഭരണകൂടമായി താലിബാനെ അംഗീകരിക്കില്ലെന്ന് ജപ്പാൻ

ജപ്പാൻ: താലിബാനെ നിയമസാധുതയുള്ള ഭരണകൂടമായി കണക്കാക്കുകയില്ലെന്ന് പ്രഖ്യാപിച്ച് ജപ്പാൻ. അമേരിക്കയുൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളുമായി കൂടിയാലോചിച്ചതിന് ശേഷം രാജ്യത്തിൻറെ താൽപര്യം കൂടി കണക്കിലെടുത്താകും അഫ്ഗാൻ വിഷയത്തിൽ തീരുമാനമെടുക്കുകയെന്നും ജപ്പാൻ അറിയിച്ചു. ചീഫ് കാബിനറ്റ് സെക്രട്ടറി കാട്‌സുനോബു കാട്ടോ 20/08/2021 വെള്ളിയാഴ്ച വാർത്താ സമ്മേളനത്തിലാണ് അഫ്ഗാൻ വിഷയത്തിൽ ജപ്പാന്റെ നിലപാട് വ്യക്തമാക്കിയത്.

Read Also: താലിബാൻ ഭരണം അംഗീകരിക്കരുതെന്ന് ശ്രീലങ്കയുടെ മുൻ പ്രധാനമന്ത്രി

താലിബാൻ കാബൂൾ പിടിച്ചെടുത്തതിന് പിന്നാലെ എംബസിയിലുള്ള മുഴുവൻ ഉദ്യോഗസ്ഥരെയും പൗരന്മാരെയും ജപ്പാൻ തിരികെയെത്തിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →