തിരുവനന്തപുരം : വയനാട് ജില്ലയിലെ ഏഴ് തദ്ദേശ സ്വയം ഭരണ പ്രദേശങ്ങളില്‍ 18 വയസിന് മുകളിലുളള മുഴുവന്‍ പേര്‍ക്കും ആദ്യഡോസ് വാക്‌സിന്‍ നല്‍കി. വൈത്തിരി ,തരിയോട്, പൊഴുതന ,പുല്‍പ്പളളി, എടവക, നൂല്‍പ്പുഴ, തുടങ്ങിയ പഞ്ചായത്തുകളിലും കല്‍പ്പറ്റ മുനിസിപ്പാലിറ്റിയിലും മാണ് മുഴുവന്‍ പേര്‍ക്കും വാക്‌സിന്‍ നല്‍കിയതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
വയനാട് ,കാസര്‍കോട് ജില്ലകള്‍ 45 വയസിന് മുകളില്‍ പ്രായമുളള മുഴുവന്‍ പേര്‍ക്കും ആദ്യഡോസ് വാസിന്‍ നല്‍കിയിരുന്നു. അതിന് പിന്നാലെയാണ് വയനാട് ജില്ലയിലെ 7 തദ്ദേശ സ്ഥാപനങ്ങള്‍ ആദ്യമായി ലക്ഷ്യം കൈവരിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.

