ടോക്കിയോ: ഒളിമ്പിക്സ് ബോക്‌സിങില്‍ പുരുഷന്‍മാരുടെ സൂപ്പര്‍ ഹെവിവെയ്റ്റ് വിഭാഗം (91 കിലോ) ക്വാര്‍ട്ടര്‍ ഫൈനലില്‍ സതീഷ് കുമാര്‍ തോറ്റു. ഉസ്ബെക്സ്ഥാന്റെ ബഖോദിര്‍ ജലാലോവിനോടാണ് 5-0 ത്തിനാണ് ഇന്ത്യന്‍ താരം തോറ്റത്. മത്സരം ജയിച്ചിരുന്നെങ്കില്‍ മെഡല്‍ ഉറപ്പിക്കാനാകുമായിരുന്നു. ലോവ്‌ലിന ബൊര്‍ഗോഹെയ്‌നു മാത്രമാണ് ഇത്തവണ ബോക്‌സിങില്‍ മെഡല്‍ ഉറപ്പിക്കാനായത്. ഇന്നു നടക്കുന്ന വനിതാ വിഭാഗം ഹോക്കിയില്‍ ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കുന്നുണ്ട്. വൈകിട്ട് നടക്കുന്ന ഡിസ്‌കസ് ത്രോ ഫൈനലില്‍ കമല്‍പ്രീത് കൗറും മെഡല്‍ പ്രതീക്ഷിച്ച് എറിയും.
ഇടികൂട്ടില്‍ നിന്ന് പുറത്തായി സതീഷ് കുമാര്‍
