പെഗാസസ്: കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണം; അഞ്ചിനു വാദം

ന്യൂഡല്‍ഹി: പെഗാസസ് ചാരവൃത്തി വിഷയത്തില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണത്തിന് ഉത്തരവിടണമെന്ന ആവശ്യം സുപ്രീം കോടതി അഞ്ചിനു പരിഗണിക്കും. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ എന്‍. റാം, ശശികുമാര്‍, രാജ്യസഭാംഗം ജോണ്‍ ബ്രിട്ടാസ്, അഡ്വ. എം.എല്‍. ശര്‍മ തുടങ്ങിയവരുടെ ഹര്‍ജികളാണ് സുപ്രീം കോടതിക്കു മുന്നിലുള്ളത്. ഇവ അഞ്ചിനു ചീഫ് ജസ്റ്റിസ് എന്‍.വി. രമണ, ജസ്റ്റിസ് സൂര്യ കാന്ത് എന്നിവരുടെ ബെഞ്ചാണു വാദത്തിനെടുക്കുന്നത്.സര്‍ക്കാരോ സര്‍ക്കാരിന്റെ ഏതെങ്കിലും ഏജന്‍സിയോ ഏതെങ്കിലും തരത്തിലുള്ള നിരീക്ഷണത്തിനു പെഗാസസ് സോഫ്റ്റ്വേര്‍ നേരിട്ടോ അല്ലാതെയോ ഉപയോഗിച്ചിട്ടുണ്ടോ എന്നു വെളിപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാരിനു നിര്‍ദേശം നല്‍കണമെന്നാണ് എന്‍. റാമിന്റെയും ശശികുമാറിന്റെയും ഹര്‍ജിയിലെ പ്രധാന ആവശ്യം.

Share
അഭിപ്രായം എഴുതാം