ലോക്ക്‌ഡൗണ്‍ അവലോഹന യോഗത്തില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി

തിരുവനന്തപുരം : 2021 ആഗസ്റ്റ്‌ 4 ബുധനാഴ്‌ചക്കുളളില്‍ സംസ്ഥാനത്ത്‌ ടിപിആര്‍ അനുസരിച്ചുളള അടച്ചുപൂട്ടലിന്‌ ബദല്‍ നിര്‍ദ്ദേശം മുന്നോട്ടുവയ്‌ക്കണമെന്ന്‌ അവലോഹന യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. ലോക്ക്‌ഡൗണ്‍ തുടര്‍ന്നിട്ടും കോവിഡ്‌ വ്യാപനം കുറയാത്തതില്‍ മുഖ്യമന്ത്രി ക്ഷുഭിതനായി . ലോക്ക്‌ഡൗണിനെതിരെ വ്യാപക എതിര്‍പ്പ്‌ ഉയരുന്ന പാശ്ചാത്തലത്തിലാണ്‌ സര്‍ക്കാരിന്‍റെ പുനരാലോചന.

83 ദിവസത്തിലധികം പൂട്ടിയിട്ടിട്ടും വ്യാപനം മുകളിലേക്കു തന്നെയാണ്‌ പോവുന്നത്‌. നിലവിലെ രീതികള്‍ക്കെതിരെ നേരത്തെന്നെ വിമര്‍ശനമുയര്‍ന്നിരുന്നു. അപ്പോഴും ഉദ്യോഗസ്ഥരുടെ വിശദീകരണത്തിന്‌ വഴങ്ങുകയായിരുന്നു. മുഖ്യമന്ത്രി. ഇതുവരെ ന്യായീകരിച്ചുനിന്ന ഉദ്യോഗസ്ഥര്‍ക്കുമുന്നില്‍ മുഖ്യമന്ത്രി ക്ഷുഭിതനായി. ലോക്ക്‌ഡൗണ്‍ കാരണം വ്യാപനത്തില്‍ കുറവുണ്ടാകാത്തതെന്തെന്ന്‌ വിശദീകരിക്കാനാവശ്യപ്പെട്ടു. ടിപിആര്‍ അടിസ്ഥാനത്തില്‍ നിയന്ത്രണം ഇനി തുടരണോയെന്ന കാര്യത്തില്‍ ബുധനാഴ്‌ചക്കകം ഉത്തരം നല്‍കാനാണ്‌ വിദഗ്‌ദ സമിതിക്കും ചീഫ്‌സെക്രട്ടറിക്കും നല്‍കിയിരിക്കുന്ന നിര്‍ദേശം എല്ലാമേഖലയുമായും ചര്‍ച്ച നടത്തണമെന്നാണ്‌ നിര്‍ദേശം. ജനങ്ങള്‍ക്ക്‌ ബുദ്ധിമുട്ടുണ്ടെന്ന്‌ മുഖ്യമന്ത്രി വ്യക്തമാക്കിയതോടെ ഇളവുകള്‍ നല്‍കാവുന്ന തരത്തിലുളള നിര്‍ദ്ദേശങ്ങളിലേക്കാണ്‌ പോകുന്നതെന്നാണ്‌ സൂചന.

ടിപിആര്‍ അടിസ്ഥാനമാക്കിയുളള അശാസ്‌ത്രീയ അടച്ചിടീലിനെതിരെ വ്യാപാരികളില്‍ നിന്നുയര്‍ന്ന പ്രതിഷേധവും വികാരവും പൊതുജനങ്ങള്‍ക്കിടയിലും ശക്തമാവുകയാണ്‌. ഇതിനിടെ ലോക്ക്‌ഡൗണ്‍ നിയന്ത്രണങ്ങളുടെ പേരില്‍ പോലീസ്‌ നടപടികള്‍ക്കെതിരെയും ശക്തമായ പ്രതിഷേധമുണ്ട്‌. നിലവില്‍ തുടരുന്ന നിയന്ത്രണങ്ങള്‍ക്കെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്‌ വ്യാപാരികള്‍. അശാസ്‌ത്രീയരീതികള്‍ പിന്‍വലിക്കണമെന്നാണ്‌ ആവശ്യം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →