ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജിയും 27/07/2021 ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തി. ലോക് കല്ല്യാൺ മാർഗിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച.
പശ്ചിമ ബംഗാളുമായുള്ള വികസന, ആരോഗ്യ പ്രശ്നങ്ങൾ കൂടിക്കാഴ്ചയിൽ മമത ബാനർജി ഉന്നയിച്ചു. സംസ്ഥാനത്ത് കൂടുതൽ വാക്‌സിനേഷൻ അനുവദിക്കണമെന്നും മമത ബാനർജി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. പെഗാസസ് വിവാദത്തിലും, കൊവിഡ് പ്രതിരോധത്തിൽ ബംഗാളിനെ കേന്ദ്രസർക്കാർ അവഗണിച്ചതിലും മമത പ്രധാനമന്ത്രിയെ നേരിട്ട് പ്രതിഷേധം അറിയിച്ചതായാണ് സൂചന. പെഗാസെസ് വിവാദത്തിൽ സർവ്വകക്ഷി യോഗം വിളിക്കണമെന്ന് പ്രധാനമന്ത്രിയോട് മമത ആവശ്യപ്പെട്ടെന്നാണ് സൂചന. മൂന്നാം തംരഗത്തിന് മുൻപ് വാക്സീൻ വിഹിതം കൂട്ടണമെന്നും മമത ചൂണ്ടിക്കാട്ടി. പരാതി പരിശോധിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകിയതായും മമത വ്യക്തമാക്കി.

