റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആന്റണി ബ്ലിങ്കന്‍ 27/07/21 ചൊവ്വാഴ്ച ഇന്ത്യയിലെത്തും

July 24, 2021 - 10:41 am

ന്യൂഡല്‍ഹി: അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ 27/07/21 ചൊവ്വാഴ്ച ഇന്ത്യയിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറുമായും കൂടിക്കാഴ്ച നടത്തും. ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റായതിനെതുടര്‍ന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറിയായി ചുമതലയേറ്റ ശേഷമുള്ള ബ്ലിങ്കന്റെ ആദ്യ സന്ദര്‍ശനമാണിത്. യുഎസ് സൈന്യം പിന്‍മാറിയതിനെതുടര്‍ന്ന് അഫ്ഗാന്‍ വീണ്ടും കലുഷിതമാവുന്നതിനിടെയാണ് ബ്ലിങ്കന്റെ ഇന്ത്യാ സന്ദര്‍ശനം. നേരത്തേ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ തന്റെ പ്രഥമ വിദേശ യാത്രയുടെ ഭാഗമായി ന്യൂഡല്‍ഹി സന്ദര്‍ശിച്ചെങ്കിലും രാജ്യത്ത് കൊവിഡ് പ്രതിസന്ധി രൂക്ഷമായതിനെതുടര്‍ന്ന് ബ്ലിങ്കന്റെ യാത്ര നിര്‍ത്തിവയ്ക്കുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *