റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മറ്റുബാങ്കുകളുടെ ഡയറക്ടര്‍മാര്‍ക്ക്‌ 5 കോടിവരെ വായ്‌പ നല്‍കാന്‍ റിസര്‍വ്‌ ബാങ്ക്‌ അനുമതി

July 24, 2021 - 7:21 am

മുംബൈ : ബാങ്കുകള്‍ക്ക്‌ ഇനിമുതല്‍ മറ്റുബാങ്കുകളുടെ ഡയറക്ടര്‍മാര്‍ക്കും ബന്ധുക്കള്‍ക്കും 5 കോടി രൂപവരെ വ്യക്തിഗത വായ്‌പ നല്‍കാമെന്ന്‌ റിസര്‍വ്‌ ബാങ്ക്‌. ഇതിന്‌ ബാങ്ക്‌ ഡയറക്ടര്‍ ബോര്‍ഡിന്റെ അനുമതിയും ആവശ്യമില്ല. 25 ലക്ഷമാണ്‌ ഇപ്പോഴത്തെ വായ്‌പാ പരിധി.

നേരത്തെ 25 ലക്ഷമോ അതിലധികമോ തുക മറ്റുബാങ്കുകളിലെ ഡയറക്ടര്‍മാര്‍ക്ക്‌ വ്യക്തിഗത വായ്‌പയായി നല്‍കാന്‍ ബാങ്കുകള്‍ക്ക്‌ ബോര്‍ഡ്‌ ഓഫ്‌ ഡയറക്ടേഴ്‌സിന്റെ പ്രത്യേക അനുമതി ആവശ്യമായിരുന്നു. 1996 ലാണ്‌ ഈ നിബന്ധന നിലവില്‍ വന്നത്‌. ഇപ്പോഴത്തെ സാഹചര്യങ്ങള്‍ വിലയിരുത്തിയാണ്‌ ഈ അനുമതി.

അസോസിയേറ്റഡ്‌ കമ്പനികള്‍ക്കും, വ്യക്തികള്‍ക്കും, ഒരു ബാങ്കിന്റെ ഡയറക്ടറുടെ ബന്ധുവിനും ഈ ആനുകൂല്യം ലഭിക്കും. വ്യക്തിഗത വായ്‌പക്കുമാത്രമേ അനുമതി ലഭിക്കൂ. ബിസിനസ്‌ വായ്‌പകളുടെ പരിധി 25 ലക്ഷമായി തന്നെ നിലനിര്‍ത്തിയിട്ടുണ്ട്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *