റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാസര്‍ഗോഡ്: ലോക് ഡൗണ്‍ സൗഹൃദങ്ങളെ വേര്‍പിരിച്ചു. ഇഷ്ടമുള്ളവരെ കാണാനും ഒപ്പം സമയം ചെലവഴിക്കാനും കഴിയാതെ വന്ന 16 കാരന്‍ ആത്മഹത്യയില്‍ അഭയം തേടി. എന്‍മകജെ പഞ്ചായത്തിലെ കാട്ടുകുക്കേ കുമാരകൊച്ചി സ്വദേശി സുബാഷിന്റെ മകന്‍ അഭിലാഷാണ് വിഷം അകത്തുചെന്ന് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം.

മെയ് മൂന്നിനു ശേഷവും ലോക് ഡൗണ്‍ തുടരുമെന്ന് വാര്‍ത്താ മാധ്യമങ്ങളിലൂടെ അറിഞ്ഞ വിദ്യാര്‍ഥി വീട്ടിലെ ഷെഡിലുണ്ടായിരുന്ന വിഷമെടുത്ത് കഴിക്കുകയായിരുന്നു. മാതാപിതാക്കളും സഹോദരന്‍ ആകാശും സമീപത്തെ തോട്ടത്തില്‍ പോയ തക്കത്തിലായിരുന്നു ആത്മഹത്യാ ശ്രമം നടത്തിയത്. ചെങ്കളയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. എങ്കിലും മരണപ്പെട്ടിരുന്നു. ബദിയടുക്ക പൊലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് ചെയ്തു. ചൊവ്വാഴ്ച മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. വൈകീട്ട് വീട്ടിലെത്തിച്ച് സംസ്‌കാരം നടത്തി. ആശയാണ് മാതാവ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *