റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജീവനക്കാരന്റെ ഭാഗത്തുളള ടൈപ്പിംഗ്‌ തെറ്റ്‌ : പോക്‌സോ പ്രതി മൂന്നുവര്‍ഷം പുറത്ത്‌

July 19, 2021 - 10:39 am

ചെന്നൈ: കോടതി ജീവനക്കാരന്‌ പറ്റിയ തെറ്റു മുഖാന്തിരം പോക്‌സോ കേസ്‌ പ്രതി പുത്തിറങ്ങി വിലസിയത്‌ മൂന്നുവര്‍ഷം. കേസ്‌ വീണ്ടും പരിഗണിച്ച കോടതി തെറ്റുതിരുത്തി പ്രതിയെ ജീവപര്യന്തം തടവിന്‌ ശിക്ഷിച്ചു. സെമന്‍(ശുക്ലം) എന്ന വാക്കിന്‌ പകരം സെമ്മന്‍ എന്നായിരുന്നു കോടതി രേഖകളില്‍ തെറ്റായി രേഖപ്പെടുത്തിയിരുന്നത്‌. ചുവന്ന മണ്ണ്‌ എന്നാണ്‌ സെമ്മന്‍ എന്ന വാക്കിന്റെ അര്‍ത്ഥം. ഈ വാക്കിന്റെ ആനുകൂല്യം മുതലെടുത്താണ്‌ 2017ല്‍ പ്രതി കുറ്റവിമുക്തി നേടിയത്‌.

രണ്ടുവയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിലായിരുന്നു ഇയാളെ അറസ്റ്റ്‌ ചെയ്‌തിരുന്നത്‌ കുഞ്ഞിന്റെ അമ്മ കടയില്‍ പോയ സമയത്തായിരുന്നു പീഡനം. തിരിച്ചെത്തിയപ്പോളാണ്‌ പീഡന വിവരം അറിയുന്നത്‌. കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന്‌ പരിശോധിച്ചപ്പോള്‍ സ്വകാര്യ ഭാഗങ്ങളില്‍ ശുക്ലത്തിന്റെ അംശം കണ്ടെത്തുകയായിരുന്നു. മെഡിക്കല്‍ പരിശോധനയില്‍ പീഡനം സ്ഥിരീകരിക്കുകയായിരുന്നു.

ഇംഗ്ലീഷ്‌ വാക്ക്‌ തമിഴില്‍ എഴുതിയതാണ്‌ കോടതിക്ക്‌ പിഴവ്‌ സംഭവിക്കാന്‍ കാരണമായതെന്ന്‌ കോടതി നിരീക്ഷിച്ചു. ഇത്തരം കേസുകളില്‍ ജാഗ്രത കാണിക്കണമെന്ന്‌ ഓര്‍മ്മിപ്പിച്ച കോടതി സാങ്കേതിക കാരണങ്ങള്‍ക്കുമാത്രം പ്രാധാന്യം നല്‍കരുതെന്ന്‌ ഹൈക്കോടതി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *