ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന് 13/07/2021 ചൊവ്വാഴ്ച വൈകിട്ട് നാലിന് തലസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. സംസ്ഥാനത്തെ കോവിഡ് പ്രതിസന്ധി സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കുകയും കെ റെയില്‍ അടക്കമുള്ള വികസന പദ്ധതികള്‍ക്ക് പിന്തുണ തേടാനുമാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചക്ക് അനുമതി തേടിയിരുന്നത്.
സഹകരണ മന്ത്രാലയ രൂപീകരണത്തില്‍ സംസ്ഥാനത്തിനുള്ള ആശങ്കയും പ്രധാനമന്ത്രിയെ മുഖ്യമന്ത്രി അറിയിക്കും.രണ്ടാം തവണയും മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള പിണറായി വിജയന്റെ ആദ്യ ഡല്‍ഹി സന്ദര്‍ശനമാണിത്. പ്രധാനമന്ത്രിയെ കാണുന്നതിന് മുന്നോടിയായി പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ പികെ മിശ്രയുമായും മുഖ്യമന്ത്രി ചര്‍ച്ചനടത്തും. കേന്ദ്ര പെട്രോളിയം പ്രകൃതിവാതകഭവനനഗര കാര്യ മന്ത്രി ഹര്‍ദീപ് സിംഗ് പുരിയുമായും 14/07/2021 ബുധനാഴ്ച മുഖ്യമന്ത്രി കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്.

