റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കേരളാ കോണ്‍ഗ്രസിലെ പൊട്ടിത്തെറി പരിഹരിക്കാന്‍ സംഘടനാ തെരഞ്ഞെടുപ്പ്‌ നടത്താന്‍ തീരുമാനം

July 13, 2021 - 8:05 am

തൊടുപുഴ : കേരളാ കോണ്‍ഗ്രസിലെ പൊട്ടിത്തെറി പരിഹരിക്കാന്‍ സംഘടനാ തെരഞ്ഞെടുപ്പ്‌ നടത്താന്‍ തീരുമാനം. വാര്‍ഡ്‌ കമ്മറ്റി മുതല്‍ സംസ്ഥാന കമ്മറ്റി വരെ പുനഃ സംഘടിപ്പിക്കുമെന്ന്‌ പിജെ ജോസഫ്‌ അറിയിച്ചു. പാര്‍ട്ടിക്കുളളില്‍ നേതാക്കള്‍ തമ്മിലുളള അഭിപ്രായ വ്യത്യാസങ്ങള്‍ പറഞ്ഞ്‌ പരിഹരിച്ചെന്നും ജോസഫ്‌ അ്‌വകാശപ്പെട്ടു. പിജെ ജോസഫിന്റെ വീട്ടില്‍ വെച്ചായിരുന്നു യോഗം

മോന്‍സ്‌ ജോസഫിനും ജോയി എബ്രാഹാമിനും പാര്‍ട്ടിയില്‍ ഉന്നത സ്ഥാനം നല്‍കിയതിനെതിരെ ഫ്രാന്‍സിസ്‌ ജോര്‍ജ്‌, ജോണി നെല്ലൂര്‍,തോമസ്‌ ഉണ്ണിയാടന്‍ എന്നിവര്‍ക്ക്‌ അഭിപ്രായ വ്യത്യാസമുണ്ട്‌. തെരഞ്ഞെടുപ്പിന്‌ ശേഷം ഫ്രാന്‍സിസ്‌ ജോര്‍ജ്‌ ഇക്കാര്യം തുറന്ന്‌ പറയുകയും ചെയ്‌തിരുന്നു. ഫ്രാന്‍സിസ്‌ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഒരു വിഭാാഗവും മോന്‍സ്‌ ജോസഫിന്റെ നേതൃത്വത്തില്‍ മറുവിഭാഗവു ചേരി തിരിഞ്ഞു.ഇതോടെയാണ്‌ പ്രശ്‌നം പരിഹരിക്കാന്‍ ജോസഫ്‌ ഇടപെട്ടത്‌. നിലവിലുളള എകസിക്യൂട്ടീവ്‌ കമ്മറ്റി താല്‍ക്കാലികമാണെന്നും പാര്‍ട്ടി നിര്‍ദ്ദേശിക്കുന്ന ഏതുസ്ഥാനവും ഏറ്റെടുക്കുമെന്നും ഫ്രന്‍സിസ്‌ ജോര്‍ജ്‌ പ്രതികരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *