തൃശ്ശൂർ: ഇസ്രായേൽ കോൺസൽ ജനറൽ മുസിരിസ് പൈതൃക പദ്ധതി പ്രദേശങ്ങൾ സന്ദർശിച്ചു

തൃശ്ശൂർ: ഇസ്രായേൽ കോൺസൽ ജനറൽ യാക്കോവ് ഫിങ്കൽസ്റ്റയിൻ മുസിരിസ് പൈതൃക പദ്ധതി പ്രദേശങ്ങൾ സന്ദർശിച്ചു. പദ്ധതിയുടെ ഭാഗമായ മാള, പറവൂർ സിനഗോഗുകൾ, മാള ജൂത സെമിത്തേരി എന്നിവിടങ്ങളിലാണ് സന്ദർശനം നടത്തിയത്. 

മുസിരിസ് പൈതൃക പദ്ധതി മാനേജിങ് ഡയറക്ടർ പി എം നൗഷാദ് ഇസ്രായേൽ പ്രതിനിധിയെ സ്വീകരിച്ചു. പുനരുദ്ധാരണ നവീകരണ പ്രവൃത്തികൾ നടന്നു കൊണ്ടിരിക്കുന്ന മാള സിനഗോഗിന്റെ പുരോഗതി മാനേജിംഗ് ഡയറക്ടർ വിശദീകരിച്ചു. പദ്ധതി പ്രദേശങ്ങൾ സന്ദർശിച്ചതിന് ശേഷം അദ്ദേഹം പ്രവർത്തനങ്ങളിൽ തൃപ്തി രേഖപ്പെടുത്തി.

കോൺസലിനൊപ്പം കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ മുൻ അംഗമായ മാത്യു, കൊച്ചിയിലെ ജൂത സമൂഹത്തിന്റെ പ്രതിനിധികൾ തുടങ്ങിയവരും ഉണ്ടായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →