റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സംസ്ഥാനത്ത് അതിശക്തമായ മഴക്ക്‌ സാധ്യത

July 12, 2021 - 7:38 am

തിരുവനന്തപുരം : സംസ്ഥാനത്ത്‌ വരുംദിവസങ്ങളില്‍ അതിശക്തമായ മഴക്ക്‌ സാധ്യതയെന്ന്‌ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്‌ നല്‍കി. 11/07/2021 ഞായറാഴ്ച മുതല്‍ 15/07/2021 വ്യാഴാഴ്ച വരെയാണ്‌ വിവിധ ജില്ലകളില്‍ കനത്ത മഴ പെയ്‌തേക്കുമെന്ന്‌ മുന്നറിയിപ്പുളളത്‌.

ഇടുക്കി വയനാട്‌ മലപ്പുറം കോഴിക്കോട്‌ ജില്ലകളില്‍ ഓറഞ്ച്‌ അലെര്‍ട്ട്‌ പ്രഖ്യാപിച്ചു. 12ന്‌ ഇടുക്കി കാസറകോട്‌ കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച്‌ അലര്‍ട്ടുണ്ട്‌. 12ന്‌ പത്തനംതിട്ട ,ആലപ്പുഴ കോട്ടയം എറണാകുളം തൃശൂര്‍ മലപ്പുറം കോഴിക്കോട്‌ വയനാട്‌ കണ്ണൂര്‍ കാസറകോട്‌ ജില്ലകളിലും, 14ന്‌ ഇടുക്കി ,മലപ്പുറം, കോഴിക്കോട്‌, കണ്ണൂര്‍ കാസര്‍കോട്‌ ജില്ലകളിലും, 15ന്‌ എറണാകുളം, ഇടുക്കി, തൃശൂര്‍ ,മലപ്പുറം, കോഴിക്കോട്‌ ,വയനാട്‌, കണ്ണൂര്‍ ,കാസര്‍കോട്‌ ജില്ലകളിലും യെല്ലോ അലെര്‍ട്ട്‌ പ്രഖ്യാപിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ വന്‍തോതില്‍ മഴലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്‌ന്ന പ്രദേശങ്ങള്‍ നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍ മണ്ണിടിച്ചില്‍ സാധ്യതയുളള പ്രദേശങ്ങളില്‍ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *