തൃശ്ശൂർ: വല്ലൂർ മരോട്ടിച്ചാൽ മേഖലയിൽ കാട്ടാന പ്രശ്നം പരിഹരിക്കുന്നതിനായി ആധുനിക രീതിയിലുള്ള വൈദ്യുത ലൈനുകൾ സ്ഥാപിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ച സ്ഥലങ്ങൾ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
വൈദ്യുത ലൈൻ തകർന്ന പതിനൊന്നര കിലോമീറ്റർ ഭാഗത്ത് പഴയ കാലുകൾ മാറ്റി പുതിയ കാലുകൾ സ്ഥാപിക്കും. ഇതിനായി എട്ടര ലക്ഷം രൂപ ചെലവ് വരും. എത്രയും പെട്ടെന്ന് ഈ തുക പാസാക്കി പ്രവൃത്തികൾ പൂർത്തിയാക്കാൻ സർക്കാർ തലത്തിൽ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു. ലൈഫ് ഗാർഡ്മാർക്ക് ആവശ്യമായ സുരക്ഷ ഉപകരണങ്ങൾ നൽകും.

