റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കുപ്രസിദ്ധ ലഷ്‌കര്‍-ഇ-ത്വയ്ബ കമാന്‍ഡര്‍ നദീം അബ്രാര്‍ പിടിയില്‍

June 28, 2021 - 9:49 pm

ശ്രീനഗര്‍: കുപ്രസിദ്ധ ലഷ്‌കര്‍-ഇ-ത്വയ്ബ കമാന്‍ഡര്‍ നദീം അബ്രാര്‍ ബഡ്ഗമില്‍ വച്ച് പോലീസ് പിടിയിലായി. പാരിംപോറയിലെ ഒരു ചെക്ക് പോയിന്റില്‍ വച്ചാണ് സുരക്ഷാ സേന അബ്രാറിനെയും മറ്റൊരു കൂട്ടാളിയെയും അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് പിസ്റ്റളും ഗ്രനേഡും സുരക്ഷാ സേന കണ്ടെടുത്തു ബഡ്ഗം സ്വദേശിയായ നദീം അബ്രാര്‍ ലഷ്‌കര്‍ ഉന്നത കമാന്‍ഡര്‍ യൂസഫ് കാന്ത്രുവിന്റെ അടുത്ത സഹായിയാണ്. കശ്മീര്‍ താഴ്വരയില്‍ നടന്ന നിരവധി കൊലപാതകങ്ങളില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്നാണ് പോലീസ് റിപ്പോര്‍ട്ട്്. ഈ വര്‍ഷം തുടക്കത്തില്‍ ലവായ്പോരില്‍ വച്ച് മൂന്ന് സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്.കശ്മീര്‍ ഐജി വിജയ് കുമാര്‍, നദീം അബ്രാറിന്റെ അറസ്റ്റ് വാര്‍ത്ത സ്ഥിരീകരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *