റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മീനച്ചിലാറ്റില്‍ ജലനിരപ്പുയരുന്നു. ഉരുള്‍ പൊട്ടിയതായി സംശയം

June 24, 2021 - 10:39 am

കോട്ടയം: മീനച്ചിലാറ്റില്‍ തീക്കോയി ഭാഗത്ത്‌ ജലനിര്‌പ്പ്‌ ഉയര്‍ന്നിതിനെ തുടര്‍ന്ന്‌ നദീതീരത്തുളള വീടുകളിലെ ആളുകളെ മാറ്റി പാര്‍പ്പിച്ചു. ചാമപ്പാറ ഭാഗത്താണ്‌ ജലനിരപ്പുയര്‍ന്നത്‌. ഈരാറ്റുപേട്ട ,അടുക്കം മേഖലയില്‍ ഉരുള്‍ പൊട്ടിയതായി ആശങ്ക ഉയരുന്നുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. നദീതീരത്തുളള വീടുകളിലും വെളളം കയറിയതായി റിപ്പോര്‍ട്ടുണ്ട്‌ .

ചാമപ്പാറ പളളിയുടെ മുറ്റത്തും വെളളം കയറിയിട്ടുണ്ട്. . തീക്കോയി ,വെളളികുളം റൂട്ടില്‍ മണ്ണിടിച്ചലിനെ തുടര്‍ന്ന്‌ ഗതാഗതം തടസപ്പെട്ടു. അടിവാരം ഭാഗത്തുനിന്നുളള മീനച്ചിലാറ്റിലും വളളം കലങ്ങി മറിഞ്ഞാണ് ഒഴുകുന്നത്‌. പൂഞ്ഞാര്‍ ടൗണിലെ ചെക്ക്‌ഡാമില്‍ ജലനിരപ്പുയര്‍ന്ന്‌ റോഡ്‌ നിരപ്പിലെത്തി. ഇടുക്കി അടിമാലിയിലും ശക്തമായ മഴ തുടരുകയാണ്‌. വീടുകളില്‍ വെളളം കയറുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *