റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യുപി ബിജെപി പ്രസിഡന്‍റ് ദേവ് സിങ്, യോഗി മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചു

August 19, 2019 - 12:15 pm

ലഖ്നൗ ആഗസ്റ്റ് 19: ഉത്തര്‍പ്രദേശ് ബിജെപി പ്രസിഡന്‍റ് സ്വതന്ത്ര ദേവ് സിങ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ തിങ്കളാഴ്ച അറിയിച്ചു. ‘ഒരു വ്യക്തി ഒരു സ്ഥാനം’ എന്ന ബിജെപി നിയമം അനുസരിച്ചാണ് സിങ് ഞായറാഴ്ച തന്‍റെ സ്ഥാനത്ത് നിന്ന് രാജി വെച്ചത്. ഉത്തര്‍പ്രദേശ് ഗതാഗതമന്ത്രിയായ ദേവ് സിങ്ങിന്‍റെ രാജി യോഗി ആദിത്യനാഥ് സ്വീകരിച്ചു.

ദേവ് സിങ് രാജിവെച്ചതോടെ മുഖ്യമന്ത്രി യോഗി ഉള്‍പ്പെടെ ഉത്തര്‍പ്രദേശ് മന്ത്രിസഭയില്‍ ഇപ്പോള്‍ 42 അംഗങ്ങളാണുള്ളത്.

ഉത്തര്‍പ്രദേശിലെ മിര്‍സാപൂര്‍ സ്വദേശിയാണെങ്കിലും രാഷ്ട്രീയ നേതാവായി പേര്‍ ആര്‍ജ്ജിച്ചത് സംസ്ഥാനത്തെ ബുണ്ടല്‍ഖണ്ഡ് പ്രദേശത്ത് പ്രവര്‍ത്തിച്ചാണ്. 2012ല്‍ ഒറായില്‍ നിന്നും നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും ദേവ് പരാജയപ്പെട്ടിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *