മുന്‍ ബീഹാര്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്ര അന്തരിച്ചു

ഡോ ജഗന്നാഥ് മിശ്ര

ന്യൂഡല്‍ഹി ആഗസ്റ്റ് 19: മുന്‍ ബീഹാര്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്ര (82) ദീര്‍ഘനാളായുള്ള അസുഖത്തെ തുടര്‍ന്ന് തിങ്കളാഴ്ച അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് മുന്‍ മുഖ്യമന്ത്രി ഡല്‍ഹിയില്‍ ചികിത്സയിലായിരുന്നു. അദ്ദേഹത്തിന്‍റെ വിയോഗത്തില്‍ അനുശോചിച്ചുകൊണ്ട് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ സംസ്ഥാനത്ത് മൂന്നു ദിവസത്തേക്ക് ദുഃഖാചരണം പ്രഖ്യാപിച്ചു.

ഡോ ജഗന്നാഥ് മിശ്ര മഹാനായ നേതാവും പണ്ഡിതസഭാംഗവും ആയിരുന്നു. ബീഹാറിന് സമാന്തരമായി ദേശീയ രാഷ്ട്രീയത്തിലുള്ള അദ്ദേഹത്തിന്‍റെ സംഭാവനകള്‍ മഹനീയമാണ്. അദ്ദേഹത്തിന്‍റെ മരണം ബീഹാറിന് മാത്രമല്ല മറ്റ് രാഷ്ട്രീയ-സാമൂഹ്യ നിലകളിലും കടുത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പറഞ്ഞു. എല്ലാവിധ സംസ്ഥാന ബഹുമതികളോടെയാകും അദ്ദേഹത്തിന്‍റെ സംസ്ക്കാരമെന്ന് കുമാര്‍ പ്രസ്താവിച്ചു.

മൂന്ന് തവണ ബീഹാര്‍ മുഖ്യമന്ത്രിയായി മിശ്ര സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അതിനുമുന്‍പ് അധ്യാപകനായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ധ്യാപകനായാണ് തൊഴില്‍ ആരംഭിച്ചത്. പിന്നീട് രാഷ്ട്രീയത്തിലേക്ക് കടക്കുകയായിരുന്നു.

അദ്ദേഹത്തിന്‍റെ വിയോഗത്തില്‍ അനുശോചിക്കുന്നുവെന്നും കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും കോണ്‍ഗ്രസ്സ് പാര്‍ട്ടി ട്വീറ്റ് ചെയ്തു. കോണ്‍ഗ്രസ്സിന്‍റെ കീഴില്‍ കേന്ദ്രമന്ത്രിസഭയില്‍ മന്ത്രിയായി സേവനം അനുഷ്ഠിച്ചിട്ടുള്ള മിശ്ര സജ്ഞയ് ഗാന്ധിയുമായി നല്ല അടുപ്പമുണ്ടായിരുന്നു.

പിന്നീടാണ് മിശ്ര ജെഡിയുവില്‍ ചേര്‍ന്നത്. 2013ല്‍ 44 പേര്‍ക്കൊപ്പം മിശ്രയും കാലിത്തീറ്റ കുംഭകോണ്വുമായി ബന്ധപ്പെട്ട് സിബിഐ കോടതി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം