റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഡങ്കിപ്പനിക്കെതിരെ ജാഗ്രത പുലര്‍ത്തണം

June 18, 2021 - 11:02 pm

ആലപ്പുഴ: വേനല്‍ മഴ ലഭിക്കുന്ന സാഹചര്യത്തില്‍ കൊതുകു വളരാനുളള സാധ്യതകള്‍ വീടുകളില്‍  ഇല്ലെന്ന് എല്ലാവരും ഉറപ്പാക്കണം. എല്ലാ ഞായറാഴ്ചകളിലും വീടുകളില്‍ ‘ഡ്രൈഡേ ആചരിക്കണം. ആഴ്ചതോറും 15 മിനിട്ടെങ്കിലും വീടുകളുടെ അകത്തും മുകളിലും ചുറ്റുപാടുകളിലും നിരീക്ഷണം നടത്തി കൊതുകിന്റെ ഉറവിടം കണ്ടെത്തി നശിപ്പിക്കുന്ന പ്രക്രീയയാണിത്.

വീട്ടില്‍ ടെറസ്, സണ്‍ഷെയ്ഡ് എന്നിവിടങ്ങളില്‍ വെളളം കെട്ടികിടപ്പുണ്ടോ, ടെറസ്സില്‍ ഉപേക്ഷിച്ചിരിക്കുന്ന പാഴ്‌വസ്തുക്കളില്‍ വെളളം കെട്ടി നില്‍ക്കുന്നുണ്ടോ, വീടിന് പരിസരത്ത് ചിരട്ട, പൊട്ടിയ പാത്രം, കുപ്പികള്‍, പ്ലാസ്റ്റിക് പാഴ്‌വസ്തുക്കള്‍, മുട്ടത്തോട് എന്നിവയില്‍ മഴവെളളം കെട്ടി നില്‍ക്കുന്നുണ്ടോ, വീടിനുളളില്‍ പാത്രങ്ങളില്‍ ഒരാഴ്ചയില്‍ കൂടുതല്‍ അടച്ചു സൂക്ഷിക്കാതെ കുടിവെളളം സംഭരിച്ചിട്ടുണ്ടോ, ഫ്രിഡ്ജിനു പുറകിലെ ട്രേയില്‍ വെളളം പതിവായി കെട്ടി നില്‍ക്കാറുണ്ടോ, വീടിനുളളില്‍ അലങ്കാര ചെടിയുടെ അടിയിലെ പാത്രത്തില്‍ വെളളം കെട്ടി കിടക്കുന്നുണ്ടോ, വീടിനോടുചേര്‍ന്ന് കുറ്റിച്ചെടികള്‍ വളര്‍ന്നു നില്‍ക്കുന്നുണ്ടോ, വീടിനുളളില്‍ തുണികള്‍ സ്ഥിരമായി തൂക്കിയിട്ടിട്ടുണ്ടോ, തുടങ്ങിയവ ശ്രദ്ധിക്കണം. വീട്ടിലും പരിസരത്തും കൊതുകിന്റെ സാനിദ്ധ്യം ഇല്ലായെന്നും ഉറപ്പാക്കണം. കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും പങ്കാളികളാകണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *