ന്യൂഡൽഹി: കോവിഡ് -19 ന് കാരണമാകുന്ന ‘സാർസ് -കോവ് 2’ വൈറസിന് പ്രവർത്തനരഹിതമായ ക്ഷയരോഗാണുക്കളെ വീണ്ടും സജീവമാക്കാനുള്ള കഴിവുണ്ടാകാമെന്ന് പഠനം.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി – ഗുവാഹത്തി, മസാച്യുസെറ്റ്സ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ ഗവേഷകരുടെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് ലോകത്തിൽ തന്നെ ക്ഷയരോഗത്തിന്റെ കാര്യത്തിൽ മുൻപന്തിയിലുള്ള ഇന്ത്യയെ പോലുള്ള രാജ്യങ്ങളെ ഏറെ ആശങ്കയിലാഴ്ത്തുന്ന കണ്ടെത്തലുള്ളത്.
ഒരു പ്രത്യേക കൊറോണ വൈറസ് ബാധ എലികളിലെ സജീവമല്ലാത്ത മൈകോബാക്ടീരിയം ക്ഷയരോഗം (എംടിബി) വീണ്ടും സജീവമാക്കിയതായി പഠനസംഘം നിരീക്ഷിച്ചു.

