തിരുവനന്തപുരം ഏപ്രില്‍ 22: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സൗജന്യ പലവ്യഞ്ജന കിറ്റിന്റെ രണ്ടാംഘട്ട വിതരണം(പിങ്ക് കാര്‍ഡ് ) ഏപ്രില്‍ 27 മുതല്‍ പുനഃക്രമീകരിച്ചു. റേഷന്‍ കാര്‍ഡിന്റെ അവസാന അക്കത്തിന്റ അടിസ്ഥാനത്തില്‍ ആയിരിക്കും കിറ്റിന്റെ വിതരണം നടക്കുക.
റേഷന്‍ കാര്‍ഡിലെ അക്കം പൂജ്യത്തില്‍ അവസാനിക്കുന്ന പിങ്ക് കാര്‍ഡുകാര്‍ക്ക് ഏപ്രില്‍ 27 ന് കിറ്റ് വിതരണം നടക്കും. പിന്നീടുള്ള ഓരോ ദിവസവും 1 മുതല്‍ 9 വരെ അക്കക്കാര്‍ക്ക് ക്രമമനുസരിച്ച് കിറ്റ് ലഭിക്കും. 1-ഏപ്രില്‍ 28, 2-ഏപ്രില്‍ 29, 3- ഏപ്രില്‍ 30, 4- മെയ് 2, 5-മെയ് 3, 6-മെയ് 4, 7-മെയ് 5, 8-മെയ് 6, 9-മെയ് 7 എന്നിങ്ങനെയാണ് കിറ്റുകള്‍ ലഭിക്കുക.

