റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം ഏപ്രിൽ 22: സംസ്ഥാനത്ത്‌ ഇന്ന് 11 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്. കണ്ണൂര്‍-7,​ കോഴിക്കോട്-2,​ മലപ്പുറം-1,​ കോട്ടയം- 1 എന്നിങ്ങനെയാണ് രോഗം പോസിറ്റീവ് ആയവരുടെ കണക്ക്. ഒരാള്‍ മാത്രമാണ് സംസ്ഥാനത്ത് ഇന്ന് കൊവിഡ് 19 രോഗമുക്തി നേടിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

രോഗബാധിതരില്‍ അഞ്ച് പേര്‍ വിദേശത്തുനിന്ന് എത്തിയവരാണ്. കോഴിക്കോട് ഒരു ആരോഗ്യപ്രവര്‍ത്തകയ്‌ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളജിലെ രണ്ട് ഹൗസ് സര്‍ജന്‍മാര്‍ക്കും രോഗം സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇതുവരെ 437 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 127 പേര്‍ ചികിത്സയിലുണ്ട്. ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത് 29,150 പേരാണ്. ഇതില്‍ 28,804 പേര്‍ വീടുകളിലാണുള്ളത്. ആശുപത്രികളില്‍ 346 പേരും നിരീക്ഷണത്തിലുണ്ട്. ഇന്ന് മാത്രം 95 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 20,821 സാമ്ബിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 19,998 എണ്ണത്തില്‍ രോഗബാധയില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *