ന്യൂഡല്‍ഹി: കൊറോണാ വ്യാപനത്തെ കുറിച്ചുള്ള തര്‍ക്കങ്ങള്‍ ലോക രാഷ്ട്രീയത്തില്‍ സംഘര്‍ഷത്തിന്റെ അദ്ധ്യായം രചിക്കുകയാണ്.പകര്‍ച്ചവ്യാധികള്‍ തീവ്രവാദം ഇവയെല്ലാം മുന്‍പും സംഘര്‍ഷങ്ങള്‍ക്കും ചേരിതിരിവിനും കാരണമായിട്ടുണ്ട്. അതിന്റെ ആവര്‍ത്തനം പോലെയാണ് കഴിഞ്ഞ രണ്ട് ദിവസമായി സംഭവഗതികള്‍.
കൊറോണ വൈറസ് ബാധയെ കുറിച്ച് പരിശോധിക്കുന്നതിനായി വൂഹാനില്‍ തങ്ങളുടെ സംഘത്തിന് അനുമതി നല്‍കണം എന്ന അമേരിക്കയുടെ ആവശ്യത്തെ ചൈന തള്ളിയിരിക്കുകയാണ്. ഒരുമാസത്തിലധികമായി ഈ ആവശ്യമുന്നയിച്ച് വരികയായിരുന്നു അമേരിക്ക. ബ്രിട്ടന്, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങള്‍ മറ്റു വിധങ്ങളില്‍ ഈ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ ചൈന നയംവ്യക്തമാക്കിയതോടെ സംഘര്‍ഷത്തിന്റെ പുതിയ അധ്യായം ആരംഭിച്ചു എന്ന് പറയാം.
മറ്റെല്ലാവരെയും പോലെ വൈറസ് ബാധയുടെ ഇര മാത്രമാണ് ചൈന. അതിന്റെ പേരില്‍ പരിശോധനയ്ക്കായി രാജ്യം ആര്‍ക്കും തുറന്നു കൊടുക്കേണ്ടതില്ല. ഇതാണ് ചൈനീസ് വിദേശകാര്യ വക്താവ് ജങ് ഷൂവ എല്ലാവരോടുമായി പറഞ്ഞ മറുപടിയുടെ ഉള്ളടക്കം.
കൊറോണ വ്യാപനത്തില്‍ ചൈനയ്ക്ക് ഉത്തരവാദിത്തമില്ല. വൈറസ് ബാധ ലോകത്തെവിടെയും സംഭവിക്കാം. മുന്‍പ് സ്പാനിഷ് ഫ്ളൂ അമേരിക്കയിലാണ് ഉത്ഭവിച്ചത്. അതുപോലെതന്നെയാണ് ചൈനയില്‍ കൊറോണ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. മറ്റെല്ലാവരെയും പോലെ വൈറസ് ബാധയുടെ ഇര മാത്രമാണ് ചൈന. അതിന്റെ പേരില്‍ പരിശോധനയ്ക്കായി രാജ്യം ആര്‍ക്കും തുറന്നു കൊടുക്കേണ്ടതില്ല. ഇതാണ് ചൈനീസ് വിദേശകാര്യ വക്താവ് ജങ് ഷൂവ എല്ലാവരോടുമായി പറഞ്ഞ മറുപടിയുടെ ഉള്ളടക്കം.
അമേരിക്കയും യൂറോപ്പും പ്രബല ലാറ്റിനമേരിക്കന്‍ രാജ്യമായ ബ്രസീലും അടങ്ങുന്ന പ്രമുഖ രാജ്യങ്ങള്‍ ഒരുവശത്തും ചൈന മറുവശത്തുമായി നിലയുറപ്പിച്ചിരിക്കുന്ന ഈ സംഘര്‍ഷം വ്യാപാര ഉപരോധങ്ങളിലേക്ക് നീളാനുള്ള സാധ്യത ഉണ്ട്.
ജര്‍മന്‍ ചാന്‍സലര്‍ ആംഗലെ മെര്‍ക്കല്‍ ചൈനീസ് സര്‍ക്കാരിനെതിരെ കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. ജര്‍മനിയിലെ ബില്‍ഡ് എന്ന പത്രം ചൈനയ്ക്ക് നേരെ രൂക്ഷമായ ആക്രമണം നടത്തിയതിനു പിന്നാലെയായിരുന്നു ചാന്‍സലറുടെ വിമര്‍ശനവും. കൊറോണ വിവരങ്ങള്‍ മറച്ചുവയ്ക്കുകയും ജര്‍മനി അടക്കമുള്ള രാജ്യങ്ങളില്‍ അത് പടരുവാന്‍ സാഹചര്യം ഒരുക്കുകയും ചെയ്തതിന്റെ ഉത്തരവാദിത്വം ചൈനീസ് അധികൃതര്‍ക്കാണ് എന്ന് ബില്‍ഡ് പത്രത്തിന്റെ എഡിറ്റര്‍ ജൂലിയന്‍ ഐച്ചല്റ്റ് ആരോപിച്ചു. പത്രം നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കൊറോണ മൂലം ജര്‍മ്മനിക്ക് ഉണ്ടായ നഷ്ടം 12 ലക്ഷം കോടി രൂപ ആണെന്ന് വിലയിരുത്തി. ഈ നഷ്ടത്തിന് കാരണം ചൈനീസ് സര്‍ക്കാര്‍ ആയതുകൊണ്ട് ചൈന ജര്‍മ്മനിക്ക് തുക നല്‍കണമെന്നായിരുന്നു ബില്‍ഡ് പത്രത്തിന്റെ ആവശ്യം. ഈ ആവശ്യത്തെ പിന്തുണച്ചാണ് ജര്‍മന്‍ ചാന്‍സലര്‍ രംഗത്തെത്തിയത്.
അമേരിക്ക, ബ്രിട്ടന്, ഫ്രാന്‍സ്, ഓസ്ട്രേലിയ, ബ്രസീല്‍, ജര്‍മ്മനി എന്നീ രാജ്യങ്ങള്‍ കൊറോണ ലോകത്തെ ഗ്രസിക്കുവാന്‍ കാരണം ചൈനീസ് അധികൃതര്‍ വസ്തുതകള്‍ മറച്ചു വച്ചതുകൊണ്ടാണ് എന്ന തുറന്നടിച്ചിരിക്കുകയാണ്. എന്താണ് വൂഹാനില്‍ സംഭവിച്ചത് എന്ന് കണ്ടെത്തണമെന്ന ആവശ്യവും അവര്‍ ഉന്നയിച്ചു. ഒന്നേമുക്കാല്‍ ലക്ഷം ആളുകളുടെ മരണത്തിന് കാരണമാവുകയും കടുത്ത സാമ്പത്തിക നഷ്ടത്തിലേക്ക് യൂറോപ്പിനെയും അമേരിക്കയെയും വലിച്ചെറിയുകയും ചെയ്ത സംഭവത്തിന് കാരണം ചൈനയുടെ മറച്ചുവെക്കല്‍ ആയിരുന്നു എന്നാണ് ഈ രാജ്യങ്ങള്‍ സൂചിപ്പിക്കുന്നത്. ഉത്തരവാദിത്വം ചൈന കൈയൊഴിയുകയും കൊറോണയുടെ ആക്രമണത്തിന് ഇരയായ ആളുകള്‍ മാത്രമാണ് തങ്ങളെന്ന് പറയുകയും ചെയ്തിരിക്കുന്നതിലൂടെ താല്പര്യസംഘട്ടനങ്ങളുടെ പുതിയ മുഖം തുറക്കപ്പെടുകയാണ്.
അമേരിക്ക, ബ്രിട്ടന്, ഫ്രാന്‍സ്, ഓസ്ട്രേലിയ, ബ്രസീല്‍, ജര്‍മ്മനി എന്നീ രാജ്യങ്ങള്‍ കൊറോണ ലോകത്തെ ഗ്രസിക്കുവാന്‍ കാരണം ചൈനീസ് അധികൃതര്‍ വസ്തുതകള്‍ മറച്ചു വച്ചതുകൊണ്ടാണ് എന്ന തുറന്നടിച്ചിരിക്കുകയാണ്.
ലോക സമൂഹത്തിനുണ്ടായ ജീവഹാനിക്കും സാമ്പത്തിക നഷ്ടത്തിനും ചൈന പരിഹാരം ചെയ്യണമെന്ന ആവശ്യത്തിന്റെ പ്രായോഗിക രൂപം ഗുരുതരമായ രാഷ്ട്രീയ സംഘര്‍ഷം ആയിരിക്കുമെന്ന് അനുമാനിക്കാം. നയതന്ത്ര സമ്മര്‍ദ്ദങ്ങള്‍ കൊണ്ട് അത് അവസാനിക്കുമെങ്കില്‍ ലോകം സംഘര്‍ഷത്തിന് പിടിയില്‍നിന്ന് മുക്തമാകും. അമേരിക്കയും യൂറോപ്പും പ്രബല ലാറ്റിനമേരിക്കന്‍ രാജ്യമായ ബ്രസീലും അടങ്ങുന്ന പ്രമുഖ രാജ്യങ്ങള്‍ ഒരുവശത്തും ചൈന മറുവശത്തുമായി നിലയുറപ്പിച്ചിരിക്കുന്ന ഈ സംഘര്‍ഷം വ്യാപാര ഉപരോധങ്ങളിലേക്ക് നീളാനുള്ള സാധ്യത ഉണ്ട്. നഷ്ടത്തിന് ചൈനയ്ക്ക് ഉത്തരവാദിത്വം ഉണ്ട് എന്ന കാഴ്ചപ്പാടിലേക്ക് കാര്യങ്ങള്‍ വികസിച്ചാല്‍ ചൈനയുടെ ഉല്‍പ്പന്നങ്ങള്‍ക്കും ആ രാജ്യങ്ങളിലുള്ള ചൈനീസ് സമ്പത്തിനും ഉപരോധം ഏര്‍പ്പെടുത്തുന്നതിലേക്ക് കാര്യങ്ങള്‍ മാറും. യൂറോപ്പിന്റേയും അമേരിക്കയുടേയും സാമ്പത്തിക വളര്‍ച്ച തടയപ്പെട്ടിരിക്കുന്ന സാഹചര്യം പ്രയോജനപ്പെടുത്തിക്കൊണ്ട് മൂലധന വിപണിയില്‍ വിലയിടിഞ്ഞു പോയ കമ്പനികളുടെ ഷെയറുകള്‍ വാങ്ങി കൂട്ടി സമ്പത്ത് രംഗം കയ്യടക്കാനുള്ള ചൈനയുടെ ശ്രമങ്ങള്‍ക്കെതിരെ ഈ രാജ്യങ്ങള്‍ പര്തിരോധമുയര്ത്തുന്നുണ്ട്.
ഷെയര്‍ മാര്‍ക്കറ്റ് തകര്‍ന്ന ബാങ്കുകള്‍ അടക്കമുള്ള ഇന്ത്യന്‍ സ്ഥാപനങ്ങളെ ചൈനീസ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കമ്പനികള്‍ ഏറ്റെടുക്കുകയോ നിക്ഷേപം നടത്തുകയോ ചെയ്യുന്നത് തടയാനായി കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച വിദേശ മൂലധന നിക്ഷേപം സംബന്ധിച്ച നിയന്ത്രണങ്ങള്‍ ഈ ദിശയില്‍ ഉണ്ടായ ആദ്യനടപടിയായി കരുതാം. പാക്കിസ്ഥാനും ബംഗ്ലാദേശിനും പുറമേ ചൈനയെ കൂടി ഇന്ത്യയില്‍ മൂലധനനിക്ഷേപം നടത്തുന്നതില്‍നിന്ന് തടഞ്ഞിരിക്കുകയാണ്.
കൊറോണബാധയും കൂട്ട മരണങ്ങളും മൂലം ലോക് ഡൗണില്‍ ആയി തകര്‍ന്നു നില്ക്കുന്ന ഉല്പാദന രംഗമാണ് യൂറോപ്പിനും അമേരിക്കക്കും ഉള്ളത്. അവിടുത്തെ കമ്പനികളുടെ ഷെയര്‍ മൂല്യം താഴേക്ക് പതിച്ചിരിക്കുകയാണ്. കുറഞ്ഞ വിലയ്ക്ക് ഷെയറുകള്‍ ഇപ്പോള്‍ വാങ്ങാന്‍ കഴിയും.
ഇതിനെതിരെ ചൈനയുടെ പ്രതിഷേധത്തിന്റെ സ്വരം രൂക്ഷമാണ്. അതിനര്‍ത്ഥം ലോക്ഡൗണിനെത്തുടര്‍ന്ന് ഷെയര്‍ വില ഇടിഞ്ഞു നില്ക്കുന്ന ഇന്ത്യന്‍ കമ്പനികളില്‍ നിക്ഷേപം നടത്തി ഇന്ത്യന്‍ സമ്പത്ത് രംഗത്തെ നിയന്ത്രിക്കുവാന്‍ ചൈന ലക്ഷ്യമിടുന്നു എന്നുതന്നെയാണ്. കൊറോണബാധയും കൂട്ട മരണങ്ങളും മൂലം ലോക് ഡൗണില്‍ ആയി തകര്‍ന്നു നില്ക്കുന്ന ഉല്പാദന രംഗമാണ് യൂറോപ്പിനും അമേരിക്കക്കും ഉള്ളത്. അവിടുത്തെ കമ്പനികളുടെ ഷെയര്‍ മൂല്യം താഴേക്ക് പതിച്ചിരിക്കുകയാണ്. കുറഞ്ഞ വിലയ്ക്ക് ഷെയറുകള്‍ ഇപ്പോള്‍ വാങ്ങാന്‍ കഴിയും. രോഗത്തില്‍ നിന്ന് മുക്തി നേടി കയറ്റുമതിയിലും സാമ്പത്തിക ലാഭത്തിലും ഊന്നി മുന്നോട്ടുപോകുന്ന ചൈനയ്ക്ക് ഈ അവയെ ഏറ്റെടുക്കുവാന്‍ കഴിയും. ആ കമ്പനികളിലൂടെ ആ രാജ്യങ്ങളിലെ സമ്പദ്ഘടനയെ നിയന്ത്രിക്കുവാനും ആകും. ഈ സാമ്പത്തിക സംഘര്‍ഷത്തെ മുന്നില്‍കണ്ട് തന്നെയാണ് യൂറോ-അമേരിക്കന്‍ രാഷ്ട്രങ്ങള്‍ ചൈനയ്ക്കെതിരെ കൊറോണ വ്യാപനത്തിന്റെ ഉത്തരവാദിത്വവും ആരോപിക്കുന്നത്. പണത്തിന്റെ കാര്യമായതിനാല്‍ സംഘര്‍ഷങ്ങള്‍ അത്രപെട്ടെന്ന് ഒഴിയുമെന്ന് കരുതാനാവില്ല.

