സ്പ്രിംഗ്‌ളര്‍ ആരോപണം അന്വേഷിക്കുവാന്‍ രണ്ടംഗ ഉദ്യോഗസ്ഥ സമിതി; കേന്ദ്ര ഇടപെടലിന് സാധ്യത

തിരുവനന്തപുരം; കൊറോണ ബാധ സംശയിച്ച് സംസ്ഥാനത്ത് ക്വാറന്റൈനില്‍ ആക്കിയ രണ്ടേകാല്‍ ലക്ഷത്തോളം ആളുകളുടെ സ്വകാര്യ വിവരങ്ങള്‍ കേരള സര്‍ക്കാരിന്റെ ഡാറ്റ സംവിധാനത്തില്‍ നിന്ന് അമേരിക്കന്‍ കമ്പനിയായ സ്പ്രിംഗ്‌ളറിന് ലഭിക്കാന്‍ ഇടയായി എന്ന ആരോപണത്തെപ്പറ്റി അന്വേഷിക്കുന്നതിന് ഒടുവില്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മറുപടി അര്‍ഹിക്കാത്തതെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഈ ആരോപണത്തോട് പ്രതികരിക്കാന്‍ നിരസിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതിയില്‍ നല്‍കപ്പെട്ട പൊതുതാല്‍പര്യ ഹര്‍ജിയാണ് ഉദ്യോഗസ്ഥതലത്തില്‍ കാര്യങ്ങള്‍ പരിശോധിക്കുവാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.

ഡാറ്റ ശേഖരം സംബന്ധിച്ച് ഇടപെടല്‍ അധികാരം കേന്ദ്രസര്‍ക്കാറിനുണ്ട്. രാജ്യത്തെ പൗരന്മാരുടെ വിശദാംശങ്ങളടങ്ങിയ ഡാറ്റ രാജ്യത്തിനുള്ളില്‍ തന്നെ സൂക്ഷിക്കണം എന്നതാണ് നിയമവും സര്‍ക്കാര്‍ നയവും

കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടാകുമെന്ന് വിവരവും പുറത്തുവരികയാണ്. പൗരന്മാരുടെ ആരോഗ്യസ്ഥിതി അടക്കമുള്ള സ്വകാര്യ വിവരങ്ങള്‍ മൗലിക അവകാശത്തിന്റെ ഭാഗമായ സ്വകാര്യതയുടെ പരിധിയില്‍ വരുന്നത് ആയതിനാല്‍ അവ മറ്റു വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ കൈമാറ്റം ചെയ്യപ്പെട്ടുവെങ്കില്‍ അത് ഗുരുതരമായ നിയമ അവകാശ പ്രശ്‌നമാണ്. ഡാറ്റ ശേഖരം സംബന്ധിച്ച് ഇടപെടല്‍ അധികാരം കേന്ദ്രസര്‍ക്കാറിനുണ്ട്. രാജ്യത്തെ പൗരന്മാരുടെ വിശദാംശങ്ങളടങ്ങിയ ഡാറ്റ രാജ്യത്തിനുള്ളില്‍ തന്നെ സൂക്ഷിക്കണം എന്നതാണ് നിയമവും സര്‍ക്കാര്‍ നയവും. സാമൂഹ്യമാധ്യമങ്ങള്‍ ശേഖരിക്കുന്ന വിവരങ്ങള്‍ അടങ്ങിയ സര്‍വറുകള്‍ രാജ്യത്തിനുള്ളില്‍ തന്നെയായിരിക്കണം എന്ന ആവശ്യത്തെ മുന്‍ നിര്‍ത്തി ഫേസ്ബുക്ക് അടക്കമുള്ള കമ്പനികളുമായി ഉരുത്തിരിഞ്ഞ തര്‍ക്കങ്ങള്‍ ഇതിന് പിന്‍ബലമായിട്ടുണ്ട്. അതിനിടെയാണ് രണ്ടേകാല്‍ ലക്ഷത്തോളം പൗരന്മാരുടെ ആരോഗ്യ വിവരങ്ങള്‍ സര്‍ക്കാരിലേക്ക് നല്‍കിയത്. അമേരിക്കന്‍ കമ്പനിയായ സ്പ്രിംഗ്‌ളറുടെ കൈവശം എത്തിച്ചേര്‍ന്നു എന്ന് ആരോപണവും കോടതി വ്യവഹാരവും ഉയര്‍ന്നുവന്നിട്ടുള്ളത്. ഇത് സംസ്ഥാനസര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ ആക്കുകയാണ്.

മുഖ്യമന്ത്രി പിണറായി വിജയന്റെ അസാന്നിധ്യത്തില്‍ ചേര്‍ന്ന സെക്രട്ടറിയേറ്റ് രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള വിവാദം മാത്രമാണ് ആരോപണത്തിന് പിന്നിലെന്ന് വിലയിരുത്തി.

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് സര്‍ക്കാരിന് പിന്തുണ നല്‍കിയിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ അസാന്നിധ്യത്തില്‍ ചേര്‍ന്ന സെക്രട്ടറിയേറ്റ് രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള വിവാദം മാത്രമാണ് ആരോപണത്തിന് പിന്നിലെന്ന് വിലയിരുത്തി.

ഇടതുപക്ഷം എടുത്തിട്ടുള്ള നിലപാട് ഓര്‍മിപ്പിക്കുകയാണ് ജനയുഗം ചെയ്തിരിക്കുന്നത്. സ്പ്രിംഗ്ലര്‍ വിവാദം കത്തിനില്‍ക്കെ ഇത്തരം ഒരു ഓര്‍മ്മപ്പെടുത്തല്‍ ഈ കാര്യത്തില്‍ സി പി ഐ തൃപ്തരല്ല എന്ന് സൂചന നല്‍കുന്നുണ്ട്.

എന്നാല്‍ മുന്നണിയിലെ രണ്ടാം കക്ഷിയായ സിപിഐ-യുടെ സമീപനം സംബന്ധിച്ച് പാര്‍ട്ടി മുഖപത്രത്തിന്റെ ഓര്‍മ്മപ്പെടുത്തലുകള്‍ സൂചനകള്‍ നല്‍കുന്നുണ്ട്. പൗരന്‍മാരുടെ സ്വകാര്യ വിവരങ്ങള്‍ വിദേശരാജ്യങ്ങളും കമ്പനികളും കൈവശപ്പെടുത്തുന്നതിനെതിരെ ഇടതുപക്ഷം എടുത്തിട്ടുള്ള നിലപാട് ഓര്‍മിപ്പിക്കുകയാണ് ജനയുഗം ചെയ്തിരിക്കുന്നത്. സ്പ്രിംഗ്ലര്‍ വിവാദം കത്തിനില്‍ക്കെ ഇത്തരം ഒരു ഓര്‍മ്മപ്പെടുത്തല്‍ ഈ കാര്യത്തില്‍ സി പി ഐ തൃപ്തരല്ല എന്ന് സൂചന നല്‍കുന്നുണ്ട്. സി പി ഐ അഖിലേന്ത്യ സെക്രട്ടറി ഡി രാജ ഡാറ്റ ചോര്‍ന്നതിനെതിരെ അഭിപ്രായം പറഞ്ഞിട്ടുമുണ്ട്.

കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തുടക്കത്തില്‍ ആവേശം ഇല്ലാതിരുന്ന ആരോപണമായിരുന്നു പ്രതിപക്ഷ നേതാവ് ഉന്നയിച്ച സ്പ്രിംഗ്ലര്‍ ഡാറ്റ വിവാദം. പ്രമുഖ നേതാക്കള്‍ ഒന്നും പ്രതിപക്ഷനേതാവിനെ പിന്‍പറ്റി തുടക്കത്തില്‍തന്നെ രംഗത്ത് വന്നിരുന്നില്ല. എന്നാല്‍ കോടതി വ്യവഹാരത്തോടെ ആരോപണത്തിന്റെ ദിശ മാറിമറിഞ്ഞു. അതോടെ കോണ്‍ഗ്രസ്സ് നേതാക്കള്‍ ഉത്സുകരായി രംഗത്തുണ്ട്.

എന്നാല്‍ കേന്ദ്ര ഇടപെടല്‍ ഉണ്ടാകുമെന്ന് സൂചന വരുന്നത് കോണ്‍ഗ്രസിനെ പ്രതിരോധിക്കുവാന്‍ സിപിഎമ്മിന് വഴി തുറക്കുമെന്ന് നിരീക്ഷണമുണ്ട്. കേന്ദ്രം ഭരിക്കുന്ന ബി ജെ പി-യ്ക്ക് ഒപ്പം നിന്ന് ദ്രോഹിക്കുന്നു എന്നും ബി ജെ പി-യുടെ കേരള ടീമാണ് കോണ്‍ഗ്രസ് എന്നും ആയിരിക്കാം ആക്ഷേപം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →