ന്യൂഡല്‍ഹി ചൈനീസ് കമ്പനികളുടെ കൊറോണാ കാലത്തെ കച്ചവടതട്ടിപ്പില്‍ ഇന്ത്യയും പെട്ടു. രാജസ്ഥാന്‍ തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലേക്ക് വാങ്ങിയ 20 ലക്ഷം പരിശോധനാ കിറ്റുകള്‍ ഉപയോഗശൂന്യമാണെന്ന് കണ്ടെത്തി.
ചൈനീസ് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഗുവാങ് സാവോയിലെ കമ്പനിയില്‍ നിന്നാണ് പരിശോധന കിറ്റുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയത്. ഏപ്രില്‍ പതിനെട്ടാം തീയതി ആണ് ഗുവാങ് സാവോയില്‍ കിറ്റുകള്‍ വിമാനത്തില്‍ രാജസ്ഥാനിലേക്ക് തമിഴ്‌നാട്ടിലേക്കും എത്തിച്ചത്. മൊത്തം 20 ലക്ഷം കിറ്റുകളാണ് വാങ്ങിയിട്ടുള്ളത്. ഇതില്‍ ആദ്യ ബാച്ച് ഇന്ത്യയിലെത്തി. രാജസ്ഥാനിലും തമിഴ്‌നാട്ടിലുമായി പരിശോധനയ്ക്ക് വിതരണം ചെയ്തു.
15 മിനിറ്റിനുള്ളില്‍ പരിശോധനാഫലം നല്കുന്നതാണ് കിറ്റ്. കൊറോണ ബാധിതരുടെ സ്രവങ്ങളില്‍ വൈറസ് ബാധ കണ്ടെത്തുന്ന പരിശോധനയാണ് ഇന്ത്യയില്‍ നിലവിലുള്ളത്. എന്നാല്‍ റാപിഡ് ടെസ്റ്റ് കിറ്റില്‍ രക്ത സാമ്പിള്‍ ആണ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്. വൈറസ് ബാധയുള്ള ആളുടെ രക്തത്തില്‍ വൈറസിനെതിരെ ശരീരം ഉല്പാദിപ്പിക്കുന്ന ആന്റീബോഡികള്‍ ഉണ്ടാകും. ഇതിന്റെ സാന്നിധ്യം 15 മിനിറ്റ് കൊണ്ട് പരിശോധിച്ച് അറിയുവാന്‍ കഴിയും. രോഗനിര്‍ണയം എളുപ്പമാണ്.
യൂറോപ്യന്‍ രാജ്യങ്ങളുടെ പണം നഷ്ടമായിരുന്നു. ഉപയോഗശൂന്യമായ കിറ്റിന് മുടക്കിയ പണം തിരികെ തരണമെന്ന് ആവശ്യപ്പെട്ടിട്ട് ചൈനയുടെ ഭാഗത്ത് നിന്നും പ്രതികരണം ഒന്നും ഉണ്ടായിട്ടില്ല
ചൈനീസ് കമ്പനികളുടെ കിറ്റുകള്‍ വാങ്ങി ജര്‍മ്മനി അടക്കം യൂറോപ്യന്‍ രാജ്യങ്ങളുടെ പണം നഷ്ടമായിരുന്നു. ഉപയോഗശൂന്യമായ കിറ്റിന് മുടക്കിയ പണം തിരികെ തരണമെന്ന് ആവശ്യപ്പെട്ടിട്ട് ചൈനയുടെ ഭാഗത്ത് നിന്നും പ്രതികരണം ഒന്നും ഉണ്ടായിട്ടില്ല. യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് പറ്റിയ അമളി ഇന്ത്യന്‍ ഗവണ്‍മെന്റിനും പറ്റിയിരിക്കുകയാണ്.
തിങ്കളാഴ്ച രാജസ്ഥാനില്‍ പരിശോധന നടത്തുന്നതിന് ലഭിച്ച കിറ്റുകള്‍ ഉപയോഗശൂന്യമാണ് എന്നാണ് രാജസ്ഥാന്‍ ആരോഗ്യവകുപ്പ് പറയുന്നത്. ആരോഗ്യ വകുപ്പ് മന്ത്രി രഘു ശര്‍മ പറയുന്നത് 90 ശതമാനം കൃത്യത അവകാശപ്പെടുന്ന കിറ്റുകള്‍ ഉപയോഗിച്ച് പരിശോധന നടത്തിയപ്പോള്‍ 5.4 ശതമാനം കേസുകളില്‍ മാത്രമാണ് കൃത്യമായ രോഗനിര്‍ണയം നടത്താനായത് എന്നാണ്. കൊറോണ സ്ഥിരീകരിച്ച ആളുകളില്‍ ഈ കിറ്റ് ഉപയോഗിച്ച് പരിശോധന നടത്തിയപ്പോള്‍ 94% രോഗികളുടേയും ഫലം നെഗറ്റീവ് ആയിരുന്നു എന്ന് രഘു ശര്‍മ ആരോപിക്കുന്നു.
94 ശതമാനത്തിലും നെഗറ്റീവ് ഫലം നല്‍കുന്ന സ്ഥിതി ആവര്‍ത്തിച്ചാല്‍ രോഗം തിരിച്ചറിയാതെ പോകും എന്ന് വ്യക്തമാണ്. രോഗബാധ ഇല്ലെന്ന ഉറപ്പിന്മേല്‍ അവര്‍ നടത്തുന്ന സ്വതന്ത്ര ഇടപെടലുകള്‍ കൂടുതല്‍ ആളുകളെ രോഗികളാക്കും.
മൊത്തം 20 ലക്ഷം കിറ്റുകള്‍ക്കാണ് പൈസ മുടക്കിയത്. ഇതില്‍ മൂന്ന് ലക്ഷം ഇപ്പോള്‍ എത്തിയിട്ടുണ്ട്. ബാക്കി 15 ദിവസത്തിനുള്ളില്‍ എത്തിച്ചേരുമെന്നാണ് കരുതുന്നത്. ഉപയോഗശൂന്യമായ കിറ്റുകള്‍ രോഗനിര്‍ണയത്തെ മാത്രമല്ല കൊറോണ വ്യാപനത്തിനും കാരണമായേക്കാമെന്നും സംശയമുണ്ട്. രോഗബാധയുള്ള വരില്‍ പരിശോധന നടത്തി നെഗറ്റീവ് ലഭിച്ച് അവരെ സ്വതന്ത്രരായി വിട്ടാല്‍ ഉണ്ടാക്കുന്ന വിപത്ത് വളരെയധികമാണ്. എല്ലാവരിലും ടെസ്റ്റ് നടക്കുന്ന രീതിയല്ല ഇപ്പോള്‍ ആശുപത്രികളില്‍ അനുവര്‍ത്തിച്ചു വരുന്നത് രോഗം സംശയിക്കുന്ന ഒരു കുടുംബത്തിലെ അംഗങ്ങളെ മുഴുവനായോ ഒരു പ്രദേശത്തുള്ള ആളുകളെ മുഴുവനായോ ക്ലസ്റ്റര്‍ ആയി പരിശോധിക്കുന്നതാണ് രീതി. അതായത് മുഴുവനാളുകളുടെയും രക്തസാമ്പിളുകള്‍ ഒന്നിച്ച് ചേര്‍ത്ത് പരിശോധന നടത്തുകയും അത് പോസിറ്റീവായി കണ്ടാല്‍ ആ ക്ലസ്റ്ററില്‍ ഉള്‍പ്പെട്ട മുഴുവന്‍ ആളുകളുടെയും രക്തം വേറെ വേറെ പരിശോധിച്ച് രോഗികള്‍ ആരെന്ന് വേര്‍തിരിക്കുന്നതാണ് രീതി. മുഴുവനാളുകളെയും പരിശോധിക്കുന്നതിന് ചിലവും സമയ നഷ്ടവും ഒഴിവാക്കാന്‍ ആവിഷ്‌കരിച്ചിട്ടുള്ള രീതിയാണിത്.
ചൈനീസ്‌കിറ്റ് ഉപയോഗിച്ച് ഇത്തരം ക്ലസ്റ്ററുകള്‍ പരിശോധനക്ക് വിധേയമാക്കുമ്പോള്‍ 94 ശതമാനത്തിലും നെഗറ്റീവ് ഫലം നല്‍കുന്ന സ്ഥിതി ആവര്‍ത്തിച്ചാല്‍ രോഗം തിരിച്ചറിയാതെ പോകും എന്ന് വ്യക്തമാണ്. രോഗബാധ ഇല്ലെന്ന ഉറപ്പിന്മേല്‍ അവര്‍ നടത്തുന്ന സ്വതന്ത്ര ഇടപെടലുകള്‍ കൂടുതല്‍ ആളുകളെ രോഗികളാക്കും.
ചൈനയില്‍ നിന്ന് കിറ്റുകള്‍ വാങ്ങുന്ന കാര്യത്തില്‍ ഇന്ത്യ പുനരാലോചന നടത്തുന്നു എന്ന് സൂചനയുമുണ്ട്. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗമോഹന്‍ റെഡ്ഡി കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടുകൂടി 5 ലക്ഷം കിറ്റുകള്‍ കഴിഞ്ഞദിവസം ഇറക്കുമതി ചെയ്യുകയുണ്ടായി. ഇത് ദക്ഷിണ കൊറിയയില്‍ നിന്ന് ആയിരുന്നു. ഡല്‍ഹി ഗുഡ്ഗാവിലെ കമ്പനി മുഖേനയാണ് സൗത്ത് കൊറിയയില്‍ നിര്‍മ്മിച്ച ടെസ്റ്റ് കിറ്റുകള്‍ ഇറക്കുമതി ചെയ്തത്. ചൈനീസ് കിറ്റിന് 780 രൂപ വിലയാണ്. എന്നാല്‍ ദക്ഷിണകൊറിയയുടെ കിറ്റിന് 380 രൂപയാണ് വില. ജഗമോഹന്‍ റെഡ്ഡി പ്രധാനമന്ത്രിയുടെ അനുമതി തേടിയാണ് 5 ലക്ഷം കിറ്റുകള്‍ ഇറക്കുമതി ചെയ്തത് എന്നാണ് വിവരം.
കൊറോണ ആദ്യം പ്രത്യക്ഷപ്പെട്ട ചൈന അതില്‍നിന്ന് വിമുക്തമാക്കുകയും ലോകം കൊറോണയെ ഏറ്റെടുക്കുകയും ചെയ്തിരിക്കുകയാണ്. രോഗമുക്തി പ്രാപിച്ച ചൈന ഇപ്പോള്‍ കൊറോണ സംബന്ധിച്ച് മെഡിക്കല്‍ ഉപകരണങ്ങളുടെ ഉല്പാദനവും വില്‍പനയും ആയി വിപണി കയ്യടക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ ചൈനയില്‍ നിന്ന് കയറ്റി അയക്കുന്ന സാധനങ്ങള്‍ മടക്കി അയക്കേണ്ട സ്ഥിതിയിലാണ്്.