ഭാഷയുടെ അടിസ്ഥാനത്തില്‍ ജീവനക്കാരെ വേര്‍തിരിച്ചുകാണുന്നത്‌ ഇന്ത്യയുടെ വൈവിധ്യങ്ങള്‍ക്കു മേലുളള കടന്നുകയറ്റമാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ഭാഷയുടെ അടിസ്ഥാനത്തില്‍ ജീവനക്കാരെ വേര്‍തിരിച്ചുകാണുന്നതില്‍ നിന്ന്‌ പിന്‍മാറണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. മലയാളം ഒഴിവാക്കി ഹിന്ദി അല്ലെങ്കില്‍ ഇംഗ്ലീഷില്‍മാത്രം ആശയവിനിമയം ചെയ്യണമെന്ന്‌ നഴ്‌സിംഗ്‌ സ്‌റ്റാഫിന്‌ നിര്‍ദ്ദേശം നല്‍കിയ ഡല്‍ഹിയിലെ ജിബി പന്ദ്‌ ആശുപത്രി നല്‍കിയ സര്‍ക്കുലറിനെക്കുറിച്ച്‌ പ്രതിപാതിക്കുന്നതിനിടെയാണ്‌ മുഖ്യമന്ത്രിയുടെ പ്രതികരണം.

മലയാളം ഇന്ത്യയിലെ ഔദ്യോഗിക ഭാഷകളില്‍ ഒന്നാണെന്നും, മലയാളത്തിന്‌ ശ്രേഷ്ടഭാഷാ പദവി ഉണ്ടെന്നും അത്തരത്തില്‍ ഉന്നതമായ സ്ഥാനത്തുളള മലയാള ഭാഷയെ മാത്രം തെരഞ്ഞുപിടിച്ച്‌ അത്‌ ഉപയോഗിക്കുന്നത്‌ കുറ്റകരമാണെന്ന തരത്തിലില്‍ ഇന്ത്യയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനം ഉത്തരവിറക്കുന്നത്‌ നമ്മുടെ വൈവിധ്യങ്ങള്‍ക്കുനേരെയുളള കടന്നുകയറ്റമാണെന്നും അദ്ദേഹം തന്റെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പില്‍ ചൂണ്ടിക്കാട്ടി.

നമ്മുടെ സംസ്‌കാരത്തിനും ജനാധിപത്യത്തിനും നിരക്കാത്ത ഇത്തരം ഉത്തരവ്‌ പിന്‍വലിച്ചുവെന്നാണ്‌ ഇപ്പോള്‍മനസിലാക്കുന്നത്‌. വൈകിയാണെങ്കിലും ശരിയായ നിലപാട്‌ സ്വീകരിക്കാന്‍ മുന്നോട്ടുവന്ന അധികാരികളെ അഭിനന്ദി്‌ക്കുന്നുവെന്നും മുഖ്യമന്ത്രി തന്റെ കുറിപ്പില്‍ വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →