ഇന്ത്യയിലെ കേസ് നടത്താന്‍ 7.8 കോടി വിട്ടുനല്‍കണം: മല്യയുടെ അപേക്ഷ ലണ്ടന്‍ ഹൈക്കോടതി തള്ളി

ലണ്ടന്‍: ഇന്ത്യയിലെ കേസ് നടത്താന്‍ ബ്രിട്ടീഷ് കോടതിയില്‍ കെട്ടിവച്ച തുകയില്‍നിന്ന് 58,000 പൗണ്ട് (7.8 കോടി രൂപ) വിട്ടുനല്‍കണമെന്ന മദ്യരാജാവ് വിജയ് മല്യയുടെ അപേക്ഷ ലണ്ടന്‍ ഹൈക്കോടതി നിരസിച്ചു. ഫ്രാന്‍സിലെ ഭൂസ്വത്ത് വിറ്റ് കോടതിയില്‍ കെട്ടിവച്ച 29 കോടി രൂപയില്‍നിന്ന് കേസ് നടത്തിപ്പിനു പണം വിട്ടുനല്‍കണമെന്ന മല്യയുടെ അപേക്ഷ കഴിഞ്ഞ ഫെബ്രുവരി എട്ടിനു കീഴ്ക്കോടതി തള്ളിയിരുന്നു. അതിനെതിരേ നല്‍കിയ ഹര്‍ജിയിലാണു ലണ്ടന്‍ െഹെക്കോടതിയുടെ വിധി. ഇന്ത്യയിലെ കേസ് നടത്തിപ്പിന്റെ ചെലവ് സംബന്ധിച്ച് ഈ കോടതിക്കു വ്യക്തതയില്ല. അതു സംബന്ധിച്ച തെളിവുകള്‍ ഹര്‍ജിക്കൊപ്പം ഹാജരാക്കിയിട്ടില്ലെന്നും ജഡ്ജി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →