കഠിനതടവിന് പുറമെ നാലു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴ അടക്കാത്ത പക്ഷം 16 മാസം അധിക തടവ് അനുഭവിക്കണം.
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്

പട്ടികജാതി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ പ്രതിക്ക് 20 വര്‍ഷത്തെ കഠിനതടവ്

 

ആറ്റിങ്ങല്‍ | പത്താം ക്ലാസുകാരിയായ പട്ടികജാതി വിദ്യാര്‍ഥിനിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ വിവാഹിതനായ പ്രതിക്ക് 20 വര്‍ഷത്തെ കഠിനതടവ്. കിളിമാനൂര്‍ മുളയ്ക്കലത്തുകാവ് സ്വദേശി ശ്രീഹരിയെയാണ് ആറ്റിങ്ങല്‍ അതിവേഗ കോടതി ശിക്ഷിച്ചത്. കഠിനതടവിന് പുറമെ നാലു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴ അടക്കാത്ത പക്ഷം 16 മാസം അധിക തടവ് അനുഭവിക്കണം.

2019 ലാണ് പ്രസംഭവം നടന്നത്. കുട്ടി ഗര്‍ഭിണിയാണെന്ന് വീട്ടുകാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നു പീഡന വിവരം പുറത്ത് വന്നു. തുടര്‍ന്ന് കിളിമാനൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്തി.

ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചു നടത്തിയ അന്വേഷണത്തിലൂടെയാണ് ആറ്റിങ്ങല്‍ ഡിവൈ എസ് പി ടി ജയകുമാറും സംഘവും പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. യു സലിംഷ, അഡ്വ. നീലിമ ആര്‍ കൃഷ്ണന്‍ എന്നിവര്‍ കോടതിയില്‍ ഹാജരായി.

Share

പൊതുവായ നിരാകരണം: ഈ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ, ലേഖനങ്ങൾ, അഭിപ്രായങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ എന്നിവ പൊതുജനങ്ങൾക്ക് വിവരങ്ങൾ നൽകുന്നതിനുള്ളതാണ്. പ്രസിദ്ധീകരിച്ചിരിക്കുന്ന വിവരങ്ങൾ ലഭ്യമായ ഉറവിടങ്ങളിൽ നിന്ന് ശേഖരിച്ചതും പരമാവധി കൃത്യത ഉറപ്പാക്കാൻ ശ്രമിച്ചതുമാണ്. എന്നിരുന്നാലും, വിവരങ്ങളുടെ സമ്പൂർണ്ണ കൃത്യത, പൂർണ്ണത, കാലികത എന്നിവ സംബന്ധിച്ച് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല.

ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *