കോഴിക്കോട്: ഹോമിയോപ്പതി വകുപ്പില്‍ നിയമനം

കോഴിക്കോട്: കോഴിക്കോട് ജില്ലാ ഹോമിയോപ്പതി വകുപ്പില്‍ നാഷണല്‍ ആയുഷ് മിഷനിൽ താല്‍കാലിക ഒഴിവ് നിലനില്‍ക്കുന്ന നഴ്‌സ്, നഴ്‌സിംഗ് അസിസ്റ്റന്റ്, അറ്റന്റര്‍, ഫാര്‍മസിസ്റ്റ് തസ്തികകളിലേക്ക് പി.എസ്.സി അംഗീകരിച്ച യോഗ്യതയുളള       ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും കൂടിക്കാഴ്ചക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ വയസ്സ്, വിദ്യാഭ്യാസയോഗ്യത എന്നിവ തെളിയിക്കുന്നതിനുളള സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ (മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടെ) ബയോഡാറ്റ സഹിതം ജൂണ്‍ 15 നകം  തപാല്‍ മുഖേനയോ dmohomoeokkd@kerala.gov.in എന്ന ഇ-മെയില്‍ വിലാസത്തിലോ അയക്കണം.

യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ ഇന്റര്‍വ്യൂ നടത്തി തെരഞ്ഞെടുക്കുമെന്ന് ജില്ലാ മെഡിക്കല്‍ ആഫീസര്‍ (ഹോമിയോ) അറിയിച്ചു. യോഗ്യത : നഴ്‌സ്  ജി.എന്‍.എം./ബി.എസ്.സി നഴ്‌സിംഗ്, അറ്റന്റര്‍/നഴ്‌സിംഗ് അസിസ്റ്റന്റ്: എസ്.എസ്.എല്‍.സി.യും ഹോമിയോ മരുന്നുകള്‍ കൈകാര്യം ചെയ്യുന്നതില്‍ 3 വര്‍ഷത്തെ പരിചയവും, ഫാര്‍മസിസ്റ്റ്: – സി.സി.പി  (ഹോമിയോ) /എന്‍.സി.പി.(ഹോമിയോ). കൂടുതല്‍ വിവരങ്ങള്‍ക്ക് 0495-2371748.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →